പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു
text_fieldsന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില 10 രൂപ കുറച്ച് രാജ്യത്തെ എണ്ണ കമ്പനികൾ. 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. നിലവിലെ 819 രൂപയിൽ നിന്ന് 809 രൂപയായി വില കുറയും.
പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷനാണ് വില കുറച്ച വിവരം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. കഴിഞ്ഞ മാസം സിലിണ്ടറൊന്നിന് 125 രൂപ വരെ വർധിച്ചിരുന്നു.
ജനുവരിയിൽ 694 രൂപയായിരുന്നു സിലിണ്ടറിന്‍റെ വില ഫെബ്രുവരിയിൽ ഇത് 719 രൂപയാക്കി വർധിപ്പിച്ചു. ഫെബ്രുവരി 15ന് ഇത് 769 രൂപയും 25ന് 794 രൂപയാക്കിയും കൂട്ടി. മാർച്ചിൽ 819 രൂപയായും എണ്ണ കമ്പനികൾ വില കൂട്ടിയിരുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എണ്ണകമ്പനികൾ പെട്രോൾ-ഡീസൽ വിലയിലും നേരിയ കുറവ് വരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.