ലുലുവിൽ ബിഗ് ഡേ സെയിലിന് നാളെ തുടക്കം
text_fieldsബംഗളൂരു: രാജാജി നഗറിലെ ലുലു മാളിലും കോണനകുണ്ഡെ ക്രോസിലെ ലുലു ഡെയ്ലിയിലും ബിഗ് ഡേ സെയിലിന് വ്യാഴാഴ്ച തുടക്കമാവും. 50 ശതമാനം വിലക്കുറവിലാണ് ബ്രാൻഡഡ് ഉത്പന്നങ്ങളടക്കം ലഭ്യമാക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് ലഭിക്കും. ജനുവരി ഏഴുവരെയാണ് ബിഗ് ഡേ ഫ്ലാറ്റ് 50 സെയിൽ നടക്കുന്നത്. ഈ നാല് ദിവസവും അർധരാത്രിവരെ സ്റ്റോറുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ലുലു അധികൃതർ അറിയിച്ചു.
ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറികൾക്കായി ആകർഷകമായ ഓഫറുകളുമുണ്ട്. ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, ആഭരണങ്ങൾ, വാച്ചുകൾ എന്നിവക്ക് മികച്ച വിലക്കുറവുണ്ട്. കൂടാതെ, ലുലു ഫൺടൂറയിലും കുട്ടികൾക്കായി പ്രത്യേക ഓഫറും ഏർപ്പെടുത്തി. ലുലുവിന്റെ ഏറ്റവും മികച്ച ഓഫർ സീസണായ ഇത്തവണ, ഷോപ്പ് ചെയ്യുന്നവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. ലുലുവിന്റെ ഓൺലൈൻ ഡെലിവറി ആപ്പ് വഴിയും ഈ ഓഫറുകളിൽ ഓർഡുകൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.