വിലക്കുറവിന്റെ ഉത്സവവുമായി ലുലുവിൽ ‘ഫ്ലാറ്റ് 50 സെയിൽ’ നാലുമുതൽ
text_fieldsബംഗളൂരു: ബംഗളൂരു ലുലു മാളിലും ലുലു ഡെയ്ലിയിലും ബ്രാൻഡഡ് ഉൽപന്നങ്ങൾ അടക്കം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ഫ്ലാറ്റ് 50 സെയിലിന് ജൂലൈ നാലിന് തുടക്കമാവും.
അവശ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ, ലാപ്ടോപ്, ടി.വി, പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ തുടങ്ങിയവ 50 ശതമാനം വിലക്കുറവിലാണ് ലഭ്യമാക്കുന്നത്. ജൂലൈ നാലു മുതൽ ഏഴുവരെ നാല് ദിവസത്തേക്കാണ് ലുലു ഓൺ സെയിൽ നടക്കുന്നത്.
ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപർമാർക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി നിരവധി ഉൽപന്നങ്ങൾ പകുതി വിലക്ക് ഉപഭോക്താക്കൾക്ക് വാങ്ങാം. രാജാജി നഗറിലെ ലുലു ഹൈപർമാർക്കറ്റും കനകപുര റോഡിലെ ലുലു ഡെയ്ലിയും അർധരാത്രി വരെ തുറന്ന് പ്രവർത്തിക്കും.
ഡിജിറ്റൽ ഉൽപന്നങ്ങൾക്കായി പ്രത്യേക ലേലവും ഒരുക്കും. ജൂലൈ നാലു മുതൽ ഏഴുവരെ വൈകീട്ട് ആറു മുതൽ ലേലം തുടങ്ങും. ഐ ഫോൺ, ആപ്ൾ ഉൽപന്നങ്ങൾ അടക്കം ലേലത്തിലൂടെ സ്വന്തമാക്കാം. പതിവുപോലെ എൻഡ് ഓഫ് സീസൺ സെയിലും ലുലു അവതരിപ്പിക്കുന്നുണ്ട്.
മികച്ച ഫാഷൻ ബ്രാൻഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരങ്ങൾ ലുലു ഫാഷൻ സ്റ്റോറിൽ നിന്ന് 50 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാം. ജൂലൈ 21 വരെയാണ് ഈ ഓഫർ. ലോകോത്തര ബ്രാൻഡുകളുടെ ടെക് ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ആകർഷകമായ ഓഫറാണ് ലുലു കണക്റ്റ് സജ്ജമാക്കിയിരിക്കുന്നത്.
ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചുകൾ വരെ വിലക്കുറവിൽ ലഭ്യമാക്കുമെന്നും ലുലു ഫൺടൂറയിലും പ്രത്യേക ഓഫർ ഏർപ്പെടുത്തിയതായും മാനേജ്മെന്റ് അറിയിച്ചു. ലുലുവിന്റെ ഓൺലൈൻ ഡെലിവറി ആപ് വഴിയും http://www.luluhypermarket.in ഓർഡുകൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.