സാഹിത്യ നഗരിയെ സംഗീതസാന്ദ്രമാക്കി ‘മധുമയമായ് പാടാം’ നാളെ
text_fieldsകോഴിക്കോട്: സാഹിത്യ നഗരിയെ സംഗീത സാന്ദ്രമാക്കി ‘മധുമയമായ് പാടാം സ്വന്തം എം.ജിയോടൊപ്പം’ മെഗാ സംഗീത പരിപാടി കാലിക്കറ്റ് ട്രേഡ് സെന്ററിൽ വ്യാഴാഴ്ച അരങ്ങേറും. കേരളത്തിന്റെ സ്വന്തം ഗായകൻ എം.ജി. ശ്രീകുമാർ സംഗീത യാത്രയുടെ 40 വർഷം പൂർത്തിയാക്കുന്ന മുഹൂർത്തം കോഴിക്കോടിന്റെ സംഗീതാസ്വാദകരോടൊപ്പം ആഘോഷമാക്കുകയാണ് ‘മാധ്യമം’. എം.ജി ശ്രീകുമാറിന്റെ സംഗീതയാത്രയുടെ 40ാം വാർഷികം അടയാളപ്പെടുത്തുന്ന മെഗാ സംഗീത വിരുന്നിന് ഡിസംബർ 28ന് വൈകീട്ട് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ തിരശ്ശീല ഉയരും.
ഈ ആഘോഷവേള ഗംഭീരമാക്കാൻ വൻ താരനിരയാണ് അരങ്ങിലെത്തുന്നത്. വേറിട്ട ആലാപന ശൈലികൊണ്ട് യുവാക്കളുടെ ഹരമായി മാറിയ വിധു പ്രതാപ്, ടെലിവിഷൻ ഷോയിലൂടെ രംഗത്തെത്തി മലയാള സംഗീതരംഗത്തെ വിസ്മയമായി മാറിയ മൃദുല വാര്യർ, അവതരണ മികവിൽ പകരംവെക്കാനില്ലാത്ത താരം മിഥുൻ രമേഷ്, റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ അക്ബർ ഖാൻ, ലിപിൻ, ജാസിം ജമാൽ, മിയ, മേധ മെഹർ, വ്യത്യസ്ത ഗാനാലാപന ശൈലികൊണ്ട് ആസ്വാദക മനസ്സിൽ ഇടം നേടിയ അഞ്ജു ജോസഫ്, രേഷ്മ രാഘവേന്ദ്ര, വയലിനിൽ വിസ്മയം തീർക്കാൻ വേദമിത്ര തുടങ്ങി നിരവധിപേർ സംഗീതരാവിൽ ഒത്തുചേരും. www.madhyamam.com/mgshow എന്ന വെബ്സൈറ്റിലൂടെയും ‘മാധ്യമം’ വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇതോടൊപ്പം നേരിട്ടും ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.
ടിക്കറ്റ് ലഭിക്കുന്ന സ്ഥലങ്ങൾ
- കൊയിലാണ്ടി അമാന ഗോൾഡ് -9645010916
- പിക്സൽ മൊബൈൽസ് കുറ്റ്യാടി -9946250203
- കിക്കോഫ് ബാലുശ്ശേരി -7034252602
- റോയൽ ബൂട്സ് വടകര -9995720416
- മാസ് ഗാലറി താമരശ്ശേരി -9447218808
- ‘മാധ്യമം’ ബ്യൂറോ താമരശ്ശേരി -9947112465
- ന്യൂ മാക്സ് ഫൂട് വേർ ഓമശ്ശേരി -9562177963
- പ്ലാസ റസ്റ്റാറന്റ് കൊടുവള്ളി -9539273390
- ലേഡീസ് വേൾഡ് പർദ പാലസ് പയ്യോളി -9846686582
- ഓക്സ് ഫോർഡ് ബുക്സ് കുന്ദമംഗലം -9447447155
- കടലുണ്ടി മെഡിക്കൽസ് കടലുണ്ടി -9895012098
- സ്മാർട്ട് ഇലക്ട്രോണിക്സ് മാവൂർ റോഡ് -8089984949
- ചന്ദ്രൻ സ്റ്റേഷനറി ഫറോക്ക് -9847399701
- കംഫർട്ട് ട്രാവൽസ് നാദാപുരം -9447418720
- ‘മാധ്യമം’ ബ്യൂറോ പേരാമ്പ്ര -9645923287
- ഡ്രീം ലാൻഡ് ടെക്സ് ചേനക്കൽ -9645006298
- സൂക്കി ബാഗ്സ് രാമനാട്ടുകര -8289886989
- ‘മാധ്യമം’ സിറ്റി ഓഫിസ്, യു.കെ.എസ് റോഡ് കോഴിക്കോട് -0495 2724590
- മാധ്യമം ഹെഡ് ഓഫിസ്, വെള്ളിമാടുകുന്ന് -04952731500
- മാധ്യമം ഡെയ്ലി പെരിന്തൽമണ്ണ -04933223000
- മാധ്യമം ബ്യൂറോ മലപ്പുറം -9645006838
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.