വരുന്നു, ദേശീയ ബിസിനസ് രജിസ്റ്റർ
text_fieldsന്യൂഡൽഹി: ദേശീയ വ്യാപാര സ്ഥാപന പട്ടികക്ക് കേന്ദ്രം നടപടി തുടങ്ങി. ഏഴാം സാമ്പത്തിക സെ ൻസസിെൻറ ഭാഗമായാണ് രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. ജില്ല തിരിച്ചാണ് വിവരങ്ങൾ ക്രോഡീകരിക്കുക. ചരക്ക്-സേവനം, അവയുടെ ഉൽപാദനം, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളാണ് പട്ടികയിൽ വരുന്നത്.
തുടർന്ന് ചരക്ക്-സേവന നികുതി നെറ്റ്വർക്ക്, എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് എന്നിവയിൽനിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി പട്ടിക പരിഷ്കരിക്കും.
സാമ്പത്തിക നടപടികൾ ശക്തിപ്പെടുത്തലും പൂർണ ഡിജിറ്റൽവത്കരണവും ലക്ഷ്യമിട്ടാണ് വിവരശേഖരണം. സ്ഥാപനത്തിെൻറ പേര്, സ്ഥലം, പ്രവർത്തനം, ഉടമസ്ഥത, തൊഴിലാളികളുടെ എണ്ണം, പാൻ/ടാൻ എന്നിവയാണ് അടിസ്ഥാന വിവരങ്ങളായി ശേഖരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.