അദാനിയുടെ ഇടപാടിന് പിന്നാലെ എൻ.ഡി.ടി.വിയുടെ ഓഹരി കുതിച്ചു; വാങ്ങണോ വിൽക്കണോ? പ്രവചനമെന്ത്
text_fieldsമുംബൈ: ഗൗതം അദാനി എൻ.ഡി.ടി.വിയുമായുള്ള ഇടപാട് പ്രഖ്യാപിച്ചതിന് പിന്നാലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വില മൂന്ന് ശതമാനം ഉയർന്നു. 380 രൂപയായാണ് എൻ.ഡി.ടി.വിയുടെ ഓഹരി വില ഉയർന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ എൻ.ഡി.ടി.വിയുടെ ഓഹരി വില 42.17 ശതമാനമാണ് ഉയർന്നത്. ആറ് മാസത്തിനുള്ളിൽ 186.49 ശതമാനം ഉയർന്നു. ഒരു വർഷത്തിനിടെ ഓഹരി വില 237 ശതമാനമാണ് കൂടിയത്.
ബുധനാഴ്ച എൻ.ഡി.ടി.വിയുടെ ഓഹരി വില 52 ആഴ്ചക്കിടയിലെ ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. ടി.വി ചാനലുകൾ നല്ലൊരു നിക്ഷേപമാർഗമാണെന്നാണ് വിദഗ്ധരുടെ പക്ഷം. പക്ഷേ എൻ.ഡി.ടി.വിയുടെ അധിക ഓഹരി വിലയിൽ വിദഗ്ധർക്കും ആശങ്കയുണ്ട്.
ഈയൊരു വിലയിൽ കമ്പനി ഓഹരികൾ വാങ്ങരുതെന്നാണ് വിദഗ്ധരുടെ ഉപദേശം. 300 രൂപയിൽ താഴെ വിലയെത്തിയാൽ മാത്രം എൻ.ഡി.ടി.വി ഓഹരികൾ വാങ്ങിയാൽ മതിയാകുമെന്നാണ് ഉപദേശം. നേരത്തെ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ എൻ.ഡി.ടി.വിയിലെ 29.18 ശതമാനം ഓഹരി വാങ്ങിയിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച എൻ.ഡി.ടി.വിയുടെ ഓഹരി വില ഉയരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.