ബാങ്കിങ് മേഖലയിലും പരിഷ്കാരം ലക്ഷ്യമിട്ട് കേന്ദ്രം; പുതിയ നയം പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: ബാങ്കിങ് മേഖലയിൽ സമഗ്രപരിഷ്കാരങ്ങൾ ലക്ഷ്യമിടുന്ന EASE 4.0 നയം പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. പൊതുമേഖല ബാങ്കുകളുടെ ശുദ്ധീകരണവും സ്മാർട്ട് ബാങ്കിങ്ങും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാറിന്‍റെ പരിഷ്കാരം. ഇതിനായി പൊതുമേഖല ബാങ്കുകളുടെ തലവൻമാരുമായി ധനമന്ത്രി നിർമ്മല സീതാരാമൻ കൂടിക്കാഴ്ച നടത്തി.
പൊതുമേഖല ബാങ്കുകളുടെ പ്രവർത്തനം ധനമന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തി. കോവിഡ് 19നെ തുടർന്ന് പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിന് ബാങ്കുകൾ നിർണായക പങ്കുവഹിച്ചുവെന്നും നിർമ്മല പറഞ്ഞു. ബാങ്ക് ജീവനക്കാരുടെ പെൻഷനിൽ ഇനി മുതൽ മാറ്റമുണ്ടാകുമെന്ന് ധനകാര്യ സെക്രട്ടറി ദേബാശിഷ് പാണ്ഡയും വ്യക്തമാക്കി.
ബാങ്ക് ജീവനക്കാർക്ക് ശമ്പളത്തിന്‍റെ 30 ശതമാനമെങ്കിലും പെൻഷനായി ലഭിക്കും. പെൻഷൻ ഫണ്ടിൽ ജീവനക്കാരുടെ വിഹിതം വർധിപ്പിക്കാനും ബാങ്കുകളോട് നിർദേശിച്ചു. 30,000 മുതൽ 35,000 രൂപ വരെ ഇനി മുതൽ ബാങ്ക് ജീവനക്കാർക്ക് പെൻഷനായി ലഭിക്കുമെന്നാണ് സൂചന.
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾക്കായി പ്രത്യേക പദ്ധതി ആവിഷ്കരിക്കാൻ ബാങ്കുകൾക്ക് ധനമന്ത്രി നിർദേശം നൽകി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ കിട്ടാകടത്തിൽ 62,000 കോടിയുടെ കുറവുണ്ടായിട്ടുണ്ട്. പണപ്പെരുപ്പം 4.6 ശതമാനത്തിൽ നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.