താൽക്കാലിക ബ്രേക്ക്; എണ്ണ കമ്പനികൾ ഇന്ന് പെട്രോൾ-ഡീസൽ വില കൂട്ടിയില്ല
text_fieldsന്യൂഡൽഹി: ഇന്ധന വില വർധിപ്പിക്കുന്നതിന് താൽക്കാലികമായി ബ്രേക്കിട്ട് എണ്ണ കമ്പനികൾ. പെട്രോൾ-ഡീസൽ വില കമ്പനികൾ ഇന്ന് വർധിപ്പിച്ചില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി എണ്ണകമ്പനികൾ പെട്രോൾ-ഡീസൽ വില കൂട്ടിയിരുന്നു. കഴിഞ്ഞ ദിവസവും പെട്രോളിന് 48 പൈസയാണ് കൂട്ടിയത്.
സെപ്റ്റംബർ 24ന് ശേഷം പെട്രോളിന് 8.86 രൂപയും ഡീസലിന് 10.33 രൂപയുമാണ് കൂട്ടിയത്. ഇതിന് പുറമേ റേഷൻ മണ്ണെണ്ണയുടെ വിലയും കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. ഒറ്റയടിക്ക് എട്ട് രൂപയാണ് വർധിപ്പിച്ചത്. ഇതോടെ മണ്ണെണ്ണയുടെ വില 47 രൂപയിൽ നിന്ന് 55 രൂപയായി വർധിച്ചു.
വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വിലയും എണ്ണകമ്പനികൾ ഈ മാസം വർധിപ്പിച്ചിരുന്നു. സിലിണ്ടറിന്‍റെ വില 268 രൂപയാണ് കൂട്ടിയത്. ഇതോടൊപ്പം പ്രകൃതിവാതകത്തിന്‍റെ വിലയും വർധിപ്പിക്കുന്നത് ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.