ജനങ്ങളുടെ ദുരിതമൊഴിയില്ല; എണ്ണവിലയിൽ വൻ വർധന
text_fieldsലണ്ടൻ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിക്കുന്നു. ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍റെ വില 70 ഡോളറിലേക്ക് അടുക്കുകയാണ്. ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള ഒപെക് തീരുമാനം വില വലിയ രീതിയിൽ ഉയരാനുള്ള പ്രധാന കാരണം. വെള്ളിയാഴ്ച ഡബ്യു.ടി.ഐ, ബ്രെന്‍റ് ക്രൂഡ് ഓയിലുകളുടെ വില നാല് ശതമാനം ഉയർന്നു.
എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കുന്നത് ഒരു മാസത്തേക്ക് കൂടി തുടരുമെന്ന ഒപെക് പ്രഖ്യാപനമാണ് എണ്ണവിലയിൽ ചലനങ്ങളുണ്ടാക്കിയത്. ഏപ്രിൽ വരെ ഉൽപാദനം കൂട്ടില്ലെന്നാണ് ഒപെക് അറിയിച്ചിരിക്കുന്നത്. ഉൽപാദനം ചുരുക്കുമെന്ന് സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്.
ബ്രെന്‍റ് ക്രൂഡിന്‍റെ വില ഉയരുന്നത് ഇന്ത്യയിലും എണ്ണവില കൂടുന്നതിന് കാരണമാകും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നതിൽ ഇന്ത്യ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉൽപാദനം വർധിപ്പിച്ച് വില കൂടുന്നത് പിടിച്ചു നിർണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.