Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightആഗോളവിപണിയിൽ എണ്ണവില...

ആഗോളവിപണിയിൽ എണ്ണവില വൻ തോതിൽ വർധിക്കും; നെഞ്ചിടിപ്പേറ്റി പ്രവചനം

text_fields
bookmark_border
ആഗോളവിപണിയിൽ എണ്ണവില വൻ തോതിൽ വർധിക്കും; നെഞ്ചിടിപ്പേറ്റി പ്രവചനം
cancel

വാഷിങ്​ടൺ: ആഗോളവിപണിയിൽ വരും മാസങ്ങളിൽ എണ്ണവില വൻതോതിൽ ഉയരുമെന്ന്​ പ്രവചനം. വെസ്റ്റ്​ ടെക്​സാസ്​ ഇന്‍റർമീഡിയേറ്റ്​ ക്രൂഡ്​ ഓയിലിന്‍റെ വിലയാണ്​ ഉയരുക. യു.എസിലെ ഏറ്റവും വലിയ സംഭരണശാലയിൽ എണ്ണയുടെ അളവ്​ വലിയ രീതിയിൽ കുറഞ്ഞതാണ്​ പ്രതിസന്ധിക്ക്​ കാരണം. ഇത്​ മൂലം ഡബ്യു.ടി.ഐ ക്രൂഡ്​ ഓയിലിന്‍റെ ഡിമാൻഡ്​ വരും മാസങ്ങളിൽ ഉയരുമെന്നും ഇത്​ വില വർധനവിന്​ ഇടയാക്കുമെന്നുമാണ്​ ആശങ്ക. ജെ.പി മോർഗൻ പോലുള്ള റേറ്റിങ്​ ഏജൻസികൾ ഇതുസംബന്ധിച്ച മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ കൽക്കരിക്ഷാമവും രൂക്ഷമാണ്​. ഇതും എണ്ണയുടെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ടെന്ന്​ സാമ്പത്തിക വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. 2020 ഏപ്രിലിൽ വെസ്റ്റ്​ ടെക്​സാസ്​ ഇന്‍റർമീഡിയേറ്റ്​ ക്രൂഡ്​ ഓയിലിന്‍റെ വില നെഗറ്റീവിലെത്തിയിരുന്നു. ഇത്​ യു.എസ്​ എണ്ണ കമ്പനികൾക്ക്​ വലിയ നഷ്​ടമുണ്ടാക്കുകയും ചെയ്​തു. ആവശ്യകതയിൽ വലിയ ഇടിവുണ്ടായതാണ്​ അന്ന്​ എണ്ണവിലയെ സ്വാധീനിച്ചത്​. നിലവിൽ നേർവിപരീതമായ സാഹചര്യമാണ്​ ഉണ്ടായിരിക്കുന്നത്​.

അതേസമയം, ഡബ്യു.ടി.ഐ ക്രൂഡ്​ഓയിലിന്‍റെ വില ഉയരുന്നത്​ ഇന്ത്യയിലെ എണ്ണവിലയെ സ്വാധീനിക്കാൻ സാധ്യതയില്ല. ബ്രെന്‍റ്​ ക്രൂഡ്​ ഓയിലാണ്​ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്​. എന്നാൽ, ഡബ്യു.ടി.ഐ ക്രൂഡിന്‍റെ വില വർധിക്കുന്നതിന്‍റെ ചുവടുപിടിച്ച്​ ബ്രെന്‍റ്​ ക്രൂഡിനും വില ഉയർന്നാൽ അത്​ ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്ത്​ പെട്രോൾ-ഡീസൽ വില വലിയ രീതിയിൽ വർധിച്ചിരുന്നു. പെട്രോളിന്​ 5.70 രൂപയും ഡീസലിന്​ 7.37 രൂപയുമാണ് വർധിച്ചത്​. ഇതിനൊപ്പം ഉയർന്ന നികുതി കൂടി ആയതോടെ ജനങ്ങൾ വലിയ ദുരിതം അനുഭവിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crude oil
News Summary - Oil Prices Could Explode As U.S.' Largest Storage Hub Nears Empty
Next Story