നാളെയുടെ താരങ്ങൾക്ക് കരുത്തേകാൻ ഒളിമ്പ്യൻ ശ്രീജേഷിനൊപ്പം പിട്ടാപ്പിള്ളിൽ
text_fieldsകേരളത്തിലെ ഏറ്റവും വലിയ ഗൃഹോപകരണ വിപണന ശ്യംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസ് ബ്രാൻഡ് അംബാസഡറായി ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്. വിശ്വാസം, ഗുണമേന്മ, കഠിനാധ്വാനം എന്നീ മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്ന ബ്രാൻഡ് ആയ പിട്ടാപ്പിള്ളിൽ ആശയങ്ങളുമായി ഏറെ ഒത്തിണങ്ങുന്ന വ്യക്തിയാണ് പി.ആർ. ശ്രീജേഷ്. അതോടൊപ്പം കേരളത്തിലെ കായിക വികസന പ്രവർത്തനങ്ങൾക്ക് നവോന്മേഷം നൽകുകയുമാണ് പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ പറഞ്ഞു. കായികരംഗത്ത് കേരളത്തിൽ ഹോക്കിക്ക് വേണ്ടത്ര പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ പോലും ഹോക്കിയിലൂടെ ഭാരതത്തിന്റെ യശസ്സ് ഉയർത്തിയ വ്യക്തിയാണ് ഒളിമ്പ്യൻ ശ്രീജേഷ്. യുവതലമുറയ്ക്ക് കായികരംഗത്തോടുള്ള ആഭിമുഖ്യം വർധിപ്പിക്കാൻ ഇതിലൂടെ കഴിയുമൊണ് പ്രതീക്ഷയെന്നും പീറ്റർ പോൾ പിട്ടാപ്പിള്ളിൽ പറഞ്ഞു.
പിട്ടാപ്പിള്ളിൽ ഏജൻസീസിന് ഇപ്പോൾ 59 ഷോറൂമുകളാണ് പ്രവർത്തിക്കുന്നത്. തൊടുപുഴയിൽ 60ാമത് ഷോറൂം അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. ഈ കോവിഡ് കാലഘട്ടത്തിൽ പോലും മികച്ച നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മൊബൈൽ, ഐ.ടി രംഗത്തും ചുവടുറപ്പിച്ചു കഴിഞ്ഞു. ഷോറൂമുകളുടെ എണ്ണം 60 ആയി വർധിപ്പിക്കാനും, 600 കോടി വിറ്റുവരവ് ഗൃഹോപകരണ രംഗത്ത് മാത്രം നേടാനുമാണ് പിട്ടാപ്പിള്ളിൽ ലക്ഷ്യമിടുന്നത്. ഇന്ന് എല്ലാ ഷോറൂമുകളിലും ഈ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാണ്.
കഴിഞ്ഞ 33 വർഷത്തെ പരിചയം ഗുണമേന്മയുള്ള ബ്രാൻഡഡ് ഉൽപ്പങ്ങൾ മിതമായ വിലയും വിൽപനാനന്തര സേവനം നൽകുന്നതിലും പിട്ടാപ്പിള്ളിൽ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നു. സർവ്വീസുകൾ കൃത്യമായി കമ്പനികളിൽ നിന്ന് നേരിട്ടു ചെയ്ത് കൊടുക്കുകയും ചെയ്തത് വഴിയാണ് പിട്ടാപ്പിള്ളിൽ ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. നൂതനമായ ഉത്പന്നങ്ങൾ ലഭ്യമാക്കുകയും, അതിന്റെ സർവിസും, ട്രെയിനിംഗ് ഉൾപ്പെടെ കൃത്യമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്ന രീതിയാണ് പിട്ടാപ്പിള്ളിൽ സ്വീകരിക്കുന്നത്. ഈ രംഗത്തെ ആദ്യത്തെ ISO സെർട്ടിഫൈഡ് സ്ഥാപനമായ പിട്ടാപ്പിള്ളിൽ ഓൺലൈൻ വ്യാപാര രംഗത്തും സജീവമാണ്. ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഗൃഹോപകരണങ്ങൾ നേരിട്ട് കണ്ട് വാങ്ങുന്നതിനും, വീടുകളിൽ എത്തിച്ചു നല്കുകയും, കമ്പനികളുടെ നിശ്ചിത വാറണ്ടി പീരിയഡിന് ശേഷവും, ഉത്പന്നങ്ങൾക്ക് വരുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനായി രണ്ട് വർഷത്തെ അധിക വാറണ്ടിയും ലഭ്യമാണ്. ഈ അധിക വാറണ്ടി പീരിയഡിൽ ഉത്പന്നങ്ങളുടെ സ്‌പെയർ പാർട്‌സിനോ സർവിസിനോ ചാർജ്ജ് ഈടാക്കുന്നതല്ല.
എയർ കണ്ടീഷണറുകളുടെ ഏറ്റവും ലേറ്റസ്റ്റ് മോഡലായ സ്മാർട്ട് വൈഫൈ മോഡൽ എയർകണ്ടീഷണറുകൾ, ഇൻവെർട്ടർ ടെക്‌നോളജി ഉപയോഗിച്ചുള്ള റെഫ്രിജറേറ്ററുകൾ, വാഷിങ് മെഷിനുകൾ, മൈക്രോ വേവ് ഓവൻ, കിച്ചൻ അപ്ലയൻസുകൾ തുടങ്ങി എല്ലാ ഉത്പന്നങ്ങളും പിട്ടാപ്പിള്ളിൽ ഷോറൂമുകളിൽ ലഭ്യമാണ്. വളരെ വേഗം ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ഉപയോഗിക്കേണ്ട രീതികൾ ഉപഭോക്താക്കളെ പറഞ്ഞ് മനസിലാക്കുകയും ചെയ്യുന്ന രീതിയാണ് പിട്ടാപ്പിള്ളിൽ തുടർന്ന് വരുന്നത്. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ ഗൃഹോപകരണ റീട്ടെയിൽ ശൃംഖലയായി മാറുവാൻ കഴിഞ്ഞത്.
എന്നും മുൻനിര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിൽക്കുക വഴി ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് Value of Money കൃത്യമായി ലഭിക്കുന്നു. ഏറ്റവും വില കുറഞ്ഞതും, സർവിസ് ഇല്ലാതെ വിപണിയിൽ നിന്ന് പിൻവാങ്ങുന്ന കമ്പനികളുടെയും ഉത്പന്നങ്ങൾ വില്ക്കാത്തതിനാൽ ഉപഭോക്താക്കൾക്ക് പിട്ടാപ്പിള്ളിൽ വിശ്വാസ്യത വർധിപ്പിക്കുവാൻ കാരണമായിട്ടുണ്ട്. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
വാർത്തസമ്മേളനത്തിൽ പിട്ടാപ്പിള്ളിൽ മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ, കിരൺ വർഗീസ് (ഡയറക്ടർ), ഫ്രാൻസീസ് പിട്ടാപ്പിള്ളിൽ (ഡയറക്ടർ), എ.ജെ. തങ്കച്ചൻ (ജനറൽ മാനേജർ) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.