Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഇന്ധനവില ഉയർന്നു;...

ഇന്ധനവില ഉയർന്നു; ഒ.എൻ.ജി.സിക്ക്​ വൻ നേട്ടം

text_fields
bookmark_border
ഇന്ധനവില ഉയർന്നു; ഒ.എൻ.ജി.സിക്ക്​ വൻ നേട്ടം
cancel

ന്യൂഡൽഹി: ഇന്ധനവില ഉയർന്നത്​ നേട്ടമാക്കി പൊതുമേഖല എണ്ണ കമ്പനി ഒ.എൻ.ജി.സി. കമ്പനിയുടെ ഓഹരികൾ 10.26 ശതമാനം നേട്ടമാണ്​ ഉണ്ടാക്കിയത്​. ഒ.എൻ.ജി.സിയുടെ ഓഹരി വില 101 രൂപ ഉയർന്നു. ബ്രെൻറ്​ ക്രൂഡി​െൻറ വില 50 ഡോളറിന്​ മുകളിൽ പോയതോടെയാണ്​ ഒ.എൻ.ജി.സിയും നേട്ടമുണ്ടാക്കിയത്​.

ബ്രെൻറ്​ ക്രൂഡ്​ ഓയിലി​െൻറ വില 0.2 ശതമാനം ഉയർന്ന്​ 50.36 ഡോളറിലെത്തിയിരുന്നു. തുടർച്ചയായ ആറാമത്തെ ആഴ്​ചയാണ്​ എണ്ണവില ഉയരുന്നത്​. കോവിഡ്​ വാക്​സിൻ വരുമെന്ന പ്രതീക്ഷയാണ്​ എണ്ണ വിലയേയും സ്വാധീനിക്കുന്നത്​. യു.കെയിൽ ഫൈസറി​െൻറ കോവിഡ്​ വാക്​സിൻ ഉപയോഗം ആരംഭിച്ചിട്ടുണ്ട്​. യു.എസിലും വാക്​സിൻ ഉപയോഗം തുടങ്ങുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​​.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യൻ വിപണിയിലും എണ്ണവില ഉയരുകയാണ്​. എണ്ണവില വർധനക്കെതിരെ രാജ്യത്ത്​ വൻ പ്രതിഷേധവും ഉയരുന്നുണ്ട്​. അതേസമയം, ഉയർന്ന നികുതികളാണ്​ ഇന്ത്യയിൽ എണ്ണവില ഉയരാനുള്ള പ്രധാന കാരണമാണെന്ന ആക്ഷേപം ശക്​തമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ONGCCrude Oil Price
News Summary - ONGC Shares Jump 10% As Crude Oil Price Rally Builds Steam
Next Story