പേടിഎമ്മിന് ആദ്യ വ്യാപാര ദിനത്തിൽ 23 ശതമാനം നഷ്ടം
text_fieldsമുംബൈ: ഡിജിറ്റൽ പേയ്മെന്റ് ആപായ പേടിഎമ്മിന്‍റെ മാതൃസ്ഥാപനമായ 97 കമ്യൂണിക്കേഷന് ആദ്യ ദിനം ഓഹരി വിപണിയിൽ നിന്ന് തിരിച്ചടി. ഐ.പി.ഒക്ക് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിൽ കമ്പനിയുടെ ഓഹരി 23 ശതമാനം ഇടിഞ്ഞു. ഇഷ്യു വിലയിൽ നിന്നും ഒമ്പത് ശതമാനം ഇടിവോടെ 1,950 രൂപയിലാണ് പേടിഎം വ്യാപാരം ആരംഭിച്ചത്.
തുടർന്ന് വ്യാപാരം പുരോഗമിച്ചപ്പോഴും കമ്പനിയുടെ ഓഹരികൾ നഷ്ടത്തിൽ തന്നെയായിരുന്നു. 23 ശതമാനം നഷ്ടത്തോടെ പേടിഎം ഓഹരികൾ 1655 രൂപയിലേക്ക് കൂപ്പുകുത്തി. 18,300 കോടിയുടെ പേടിഎം ഐ.പി.ഒ ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിൽപനകളിലൊന്നായിരുന്നു. റീടെയിൽ നിക്ഷേപകരിൽ നിന്ന് ഓഹരി വിൽപനക്ക് മികച്ച പ്രതികരണവും ലഭിച്ചിരുന്നു.
2010ലാണ് എൻജീനിയറിങ് ബിരുദദാരിയായ വിജയ് ശേഖർ ശർമ്മ പേടിഎമ്മിന് തുടക്കം കുറിച്ചത്. 2016ലെ നോട്ട് നിരോധനത്തിന് പിന്നാലെ പേടിഎം ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഈ മികവ് പിന്നീട് നിലനിർത്താൻ കമ്പനിക്ക് സാധിച്ചില്ല. പുതിയ പണമിടപാട് ആപുകളുടെ വരവ് പേടിഎമ്മിന് തിരിച്ചടിയുണ്ടാക്കിയെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.