Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightതെരഞ്ഞെടുപ്പ്​ ഫലം...

തെരഞ്ഞെടുപ്പ്​ ഫലം വന്നതിന്​ പിന്നാലെ രാജ്യത്ത്​ പെട്രോൾ-ഡീസൽ വില കൂട്ടി

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ ഫലം വന്നതിന്​ പിന്നാലെ രാജ്യത്ത്​ പെട്രോൾ-ഡീസൽ വില കൂട്ടി
cancel

ന്യൂഡൽഹി: അഞ്ച്​ സംസ്ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പി​െൻറ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ രാജ്യത്ത്​ പെട്രോൾ-ഡീസൽ വില കൂട്ടി എണ്ണ കമ്പനികൾ. 18 ദിവസത്തിന്​ ശേഷമാണ്​ കമ്പനികൾ എണ്ണവിലയിൽ മാറ്റം വരുത്തുന്നത്​. മെട്രോ നഗരങ്ങളിൽ പെട്രോളിനും ഡീസലിനും 18 പൈസ വരെയാണ്​ വർധിപ്പിച്ചത്​.

ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളി​െൻറ വില 90.55 രൂപയായി ഉയർന്നു. ഡീസൽ വില 80.91 രൂപയായി വർധിച്ചു. മെയ്​ രണ്ടിനാണ്​ അഞ്ച്​ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നത്​. ഇതിന്​ പിന്നാലെയാണ്​ എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തുന്നത്​.

അതേസമയം, കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ ആഗോളവിപണിയിൽ എണ്ണവില കുറയുകയാണ്​. ബ്രെൻറ്​ ക്രൂഡി​െൻറ വില ബാരലിന്​ 0.18 ശതമാനം വരെ ഇടിഞ്ഞു. കോവിഡി​െൻറ ദുരിതകാലത്തും അന്താരാഷ്​ട്ര വിപണിയിൽ വില കുറയു​േമ്പാഴും വില വർധനയുമായി രംഗത്തെത്തിയിരിക്കുകയാണ്​ എണ്ണ കമ്പനികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldiesel
News Summary - Petrol and diesel prices rise after 18-day hiatus
Next Story