ജനങ്ങളുടെ ദുരിതത്തിന് അവസാനമില്ല; ഇന്നും ഇന്ധനവില കൂട്ടി എണ്ണകമ്പനികൾ
text_fieldsന്യൂഡൽഹി: ജനങ്ങളുടെ ദുരിതം വർധിപ്പിച്ച് ഇന്ധനവില വീണ്ടും കൂട്ടി എണ്ണ കമ്പനികൾ. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 104.13 രൂപയാണ് വില. കോഴിക്കോട് 102.61 രൂപയാണ് പെട്രോൾ വില.
കോഴിക്കോട് ഒരു ലിറ്റർ ഡീസലിന് 95.71 രൂപയും തിരുവനന്തപുരത്ത് 97.03 രൂപയുമാണ് വില. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് എണ്ണവില വർധിപ്പിക്കുന്നത്.
ആഗോളവിപണിയിൽ ബ്രെന്‍റ് ക്രൂഡിന്‍റെ വിലയിൽ നേരിയ വർധനയുണ്ടായി. ബാരലിന് 0.97 ഡോളർ വർധിച്ച് 79.28 ഡോളറിലെത്തി. 1.24 ശതമാനത്തിന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ എണ്ണവില ബാരലിന് 80 ഡോളർ കടക്കുമെന്നാണ് പ്രവചനം. എണ്ണവില വലിയ രീതിയിൽ ഉയർന്നാൽ അത് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.