Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകൊള്ള തുടരുന്നു;...

കൊള്ള തുടരുന്നു; തുടർച്ചയായ ആറാം ദിവസവും ഇന്ധന വില വർധിപ്പിച്ചു

text_fields
bookmark_border
fuel price
cancel

തിരുവനന്തപുരം: ജനങ്ങൾക്ക്​ മേലുള്ള എണ്ണക്കമ്പനികളുടെ ഇരുട്ടടി തുടരുന്നു. തുടർച്ചയായ ആറാം ദിവസവും രാജ്യത്ത്​ ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന്​ ലിറ്ററിന്​ 25 പൈസയും ഡീസലിന്​ 32 പൈസയുമാണ്​ കൂട്ടിയത്​.

എട്ടുദിവസത്തിനിടെ ആറുതവണയായി 1.40 രൂപയാണ്​ പെ​ട്രോളിന്​ കൂട്ടിയത്​. 10 ദിവസത്തിനിടെ എട്ടുതവണയായി ഡീസലിന്​ കൂട്ടിയത്​ 2.56 രൂപ.

കോഴിക്കോട്​ പെ​േട്രാൾ വില ലിറ്ററിന്​ 103.16 രൂപയും ഡീസലിന്​ 96.37 രൂപയുമായി. കൊച്ചിയിൽ പെട്രോളിന്​ 102.85രൂപയും ഡീസലിന്​ 96.08 രൂപയുമാണ്​​ വില. തിരുവനന്തപുരത്ത്​ ലിറ്റർ പെട്രോളിന്​ 104.91 രൂപയും ഡീസലിന്​ 98.04 രൂപയും നൽകണം.

തിങ്കളാഴ്ചയും എണ്ണക്കമ്പനികൾ ഇന്ധന വില വർധിപ്പിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. അസംസ്​കൃത എണ്ണ വില ഏഴുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്​. ബെന്‍റ്​ ക്രൂഡ്​ ഓയിൽ വില ബാരലിന്​ 81 ഡോളർ കടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselprice hikedOil Prices
News Summary - Petrol, Diesel Prices Hiked for 6th consecutive day
Next Story