Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2021 5:12 AM GMT Updated On
date_range 14 May 2021 5:12 AM GMTവീണ്ടും എണ്ണവില വർധിപ്പിച്ചു; മെയ് നാലിന് ശേഷം എട്ടാം തവണ
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിച്ചത്.
കൊച്ചിയിൽ പെട്രോളിന് 95.52 രൂപയും ഡീസലിന് 87.52 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഇത് യഥാക്രമം 94.32 രൂപയും 89.18 രൂപയുമാണ്.
മേയ് നാലിന് ശേഷം ഇത് എട്ടാം തവണയാണ് ഇന്ധനവില വർധിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നവേളയിൽ എണ്ണകമ്പനികൾ ഇന്ധനവില വർധിപ്പിച്ചിരുന്നില്ല. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ബ്രെൻറ് ക്രുഡോയിലിെൻറ വില 0.39 ശതമാനം ഇടിഞ്ഞ് 66.82 ഡോളറിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story