Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവീണ്ടും...

വീണ്ടും കുതിച്ചുയർന്ന്​ ഇന്ധനവില

text_fields
bookmark_border
വീണ്ടും കുതിച്ചുയർന്ന്​ ഇന്ധനവില
cancel

ന്യൂഡൽഹി: എട്ട്​ ദിവസത്തിനിടെ ഏഴാം തവണയും ഇന്ധന വില വർധിപ്പിച്ചു. കഴിഞ്ഞ ദിവസം പെട്രോളിന്​ പരമാവധി 24 പൈസയും ഡീസലിന്​ 28 പൈസയുമാണ്​ വർധിപ്പിച്ചത്​. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിൻെറ വില 76.03 രൂപയായി ഉയർന്നു. 82.23 രൂപയാണ്​ കൊച്ചിയിലെ പെട്രോളിൻെറ വില.

കഴിഞ്ഞ ഏഴ്​ ദിവസത്തിനിടെ രാജ്യത്ത്​ വിവിധ സ്ഥലങ്ങളിൽ പെട്രോളിന്​ 83 പൈസയും ഡീസലിന്​ 1.4 രൂപയും വർധിച്ചിട്ടുണ്ട്​. ബിഹാർ തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ വീണ്ടും എണ്ണ കമ്പനികൾ ഇന്ധനവില കൂട്ടാൻ തുടങ്ങിയത്​. കഴിഞ്ഞ 58 ദിവസമായി പെട്രോൾ വിലയിലും 48 ദിവസമായി ഡീസൽ വിലയിലും മാറ്റമുണ്ടായിരുന്നില്ല.

അന്താരാഷ്​ട്ര വിപണിയിൽ വില ഉയരുന്നതാണ്​ ഇന്ത്യയിലും പ്രതിഫലിക്കുന്നതെന്നാണ്​ കമ്പനികളുടെ വാദം. എന്നാൽ, കഴിഞ്ഞ ദിവസം അന്താരാഷ്​ട്ര വിപണിയിലും എണ്ണവില ഇടിഞ്ഞു. ബ്രെൻറ്​ ക്രൂഡിൻെറ വില 10 ശതമാനം ഇടിഞ്ഞ്​ 47.70 ഡോളറായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petroldiesel
News Summary - Petrol, diesel prices raised for seventh time in eight days
Next Story