എണ്ണ കമ്പനികൾ ഇന്ന് ഇന്ധനവില കൂട്ടിയില്ല
text_fieldsന്യൂഡൽഹി: തുടർച്ചയായ ദിവസങ്ങളിൽ എണ്ണവില വർധിപ്പിച്ചതിന് ശേഷം വർധനക്ക് താൽക്കാലിക സ്റ്റോപ്പിട്ട് എണ്ണ കമ്പനികൾ. വെള്ളിയാഴ്ച പെട്രോൾ-ഡീസൽ വിലയിൽ കമ്പനികൾ മാറ്റം വരുത്തിയില്ല. കഴിഞ്ഞ 11 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് എണ്ണ കമ്പനികൾ ഇന്ധനവില വർധനവിന് താൽക്കാലിക സ്റ്റോപ്പിടുന്നത്.
കഴിഞ്ഞ 10 ദിവസത്തിനിടെ 6.40 രൂപയുടെ വർധന ഇന്ധനവിലയിൽ വരുത്തിയിരുന്നു. അതേസമയം, സി.എൻ.ജിയുടേയും വാണിജ്യ പാചകവാതകത്തിന്റേയും വില ഉയർത്തിയിട്ടുണ്ട്. സി.എൻ.ജി വിലയിൽ എട്ട് രൂപയുടെ വർധനവാണ് വരുത്തിയത്. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില 226 രൂപയും വർധിപ്പിച്ചു.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ഇടിഞ്ഞു. ബാരലിന് 103 ഡോളറിലാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 1.10 ഡോളറിന്റെ ഇടിവാണ് വിലയിലുണ്ടായത്. ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 1.12 ഡോളറിടിഞ്ഞ് 99.16 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.