17ാം തവണയും ഇന്ധനവില കൂട്ടി; ഒരു മാസത്തിനിടെ െപട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയും വർധിപ്പിച്ചു
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനിടയിലും എണ്ണവില കൂട്ടുന്നത് തുടർന്ന് കമ്പനികൾ. ഒരു ലിറ്റർ പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 94.71 രൂപയും ഡീസലിന് 90.09 രൂപയായും വർധിച്ചു.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോൾ വില 96.50 രൂപയും ഡീസൽ 91.78 രൂപയായും വർധിച്ചു. കഴിഞ്ഞ മാസം 17 തവണയായി പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയും എണ്ണ കമ്പനികൾ വർധിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പെട്രോൾ-ഡീസൽ വില വർധിച്ചിരുന്നില്ല. പിന്നീട് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് വില വർധിപ്പിക്കാൻ തുടങ്ങിയത്.
അതേസമയം അന്താരാഷ്ട്ര വിപണിയിൽ ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില 0.70 ഡോളർ കുറഞ്ഞ് 67.05 ഡോളറിലെത്തി. 1.03 ശതമാനത്തിന്‍റെ കുറവാണ് എണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.