റോക്കറ്റ് പോലെ കുതിച്ച് ഇന്ധനവില; ഇന്നും വില കൂട്ടി കമ്പനികൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിേൻറയും ഡീസലിേൻറയും വില 35 പൈസ കൂട്ടി. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 105.84 രൂപയും ഡീസലിന് 94.57 രൂപയുമാണ് വില.
മുംബൈയിൽ പെട്രോൾ വില 34 പൈസയും ഡീസലിന് 37 പൈസയും വർധിപ്പിച്ചു. ഇവിടെ പെട്രോളിന് 111.77 രൂപയും ഡീസലിന് 102.52 രൂപയുമാണ് വില. കേരളത്തിൽ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 108.09 രൂപയും ഡീസലിന് 101.67 രൂപയുമാണ് വില.
അതേസമയം, ആഗോളവിപണിയിലും എണ്ണവില വർധിച്ചു. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെൻറ് ക്രൂഡോയിലിെൻറ വില 84 ഡോളർ പിന്നിട്ടു. അന്താരാഷ്ട്ര വിപണിയിൽ ചെറിയ വില വർധനവ് ഉണ്ടായപ്പോൾ തന്നെ ഇന്ത്യയിലെ എണ്ണ കമ്പനികൾ പെട്രോളിനും ഡീസലിനും വില കൂട്ടാൻ ആരംഭിച്ചിരുന്നു. എന്നാൽ, നേരത്തെ ആഗോള വിപണിയിൽ വില കുറഞ്ഞപ്പോൾ അതിന് ആനുപാതികമായി പെട്രോൾ-ഡീസൽ വില കുറക്കാൻ കമ്പനികൾ തയാറായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.