റെക്കോർഡ് ഉയരത്തിലെത്തിയതിന് പിന്നാലെ ഇന്ന് രാജ്യത്തെ പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല
text_fieldsന്യൂഡൽഹി: രാജ്യത്തെ പെട്രോൾ-ഡീസൽ വില ബുധനാഴ്ച റെക്കോർഡ് ഉയരത്തിലെത്തിന് പിന്നാലെ വ്യാഴാഴ്ച വിലയിൽ മാറ്റമില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകുന്ന വിവരങ്ങൾ പ്രകാരം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിെൻറ വില 95.56 രൂപയും ഡീസലിേൻറത് 86.47 രൂപയുമായി തുടരുകയാണ്. ദിവസങ്ങളായി ഉയരുന്ന എണ്ണവില വർധനക്ക് താൽക്കാലിക ബ്രേക്കിട്ടിരിക്കുകയാണ് എണ്ണ കമ്പനികളെന്നാണ് സൂചന.
മേയ് ആദ്യവാരത്തിന് ശേഷം 20 തവണയാണ് രാജ്യത്ത് എണ്ണവില വർധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു വില വർധിക്കാൻ തുടങ്ങിയത്. രാജ്യത്തെ പല ജില്ലകളിലും പെട്രോൾ വില 100 കടന്നിരിക്കുകയാണ്. ഡീസൽ വിലയും അതിവേഗം വർധിക്കുകയാണ്.
കോവിഡ് രണ്ടാം തരംഗം മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സമയത്ത് ഇന്ധനവില വർധിക്കുന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.