തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ ഡീസൽ വില കൂട്ടി
text_fieldsന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി. പെട്രോൾ വില 19 പൈസയും ഡീസലിന് 21 പൈസയുമാണ് വർധിപ്പിച്ചത്. തെരഞ്ഞെടുപ്പുകാലത്ത് വില വർധിപ്പിക്കാത്തത് മൂലമുണ്ടായ നഷ്ടം നികത്തുന്നതിനാണ് വില വർധനയെന്നാണ് എണ്ണ കമ്പനികളുടെ ന്യായീകരണം.
18 ദിവസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ചയാണ് എണ്ണ കമ്പനികൾ വീണ്ടും വില വർധിപ്പിച്ചത്. പെട്രോളിന് 15 പൈസയും ഡീസലിന് 18 പൈസയുമാണ് കൂട്ടിയത്. നിലവിൽ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 90.74 രൂപയും ഡീസലിന് 81.12 രൂപയുമാണ് വില.
തെരഞ്ഞെടുപ്പിന് പിന്നാലെ പെട്രോൾ ഡീസൽ വില മൂന്ന് രൂപ വരെ വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് കഴിഞ്ഞ രണ്ട് ദിവസവും എണ്ണ കമ്പനികൾ ഇന്ത്യയിൽ വില വർധിപ്പിച്ചത്. വരും ദിവസങ്ങളിലും എണ്ണവില ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.