Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightപെട്രോളിന്​ 25 രൂപ...

പെട്രോളിന്​ 25 രൂപ കുറച്ച്​ ഝാർഖണ്ഡ്​

text_fields
bookmark_border
Petrol Pump
cancel

റാഞ്ചി: പെട്രോളിന്​ 25 രൂപ കുറക്കുമെന്ന്​ പ്രഖ്യാപിച്ച്​ ഝാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ത്​ സോറൻ. ഇരുചക്ര വാഹനങ്ങൾക്ക്​ മാത്രമാണ്​ ഇളവ്​ ലഭിക്കുക. പെട്രോൾ വില ദിവസംതോറും വർധിക്കുകയാണ്​. പാവങ്ങൾക്കും ഇടത്തരക്കാരു​മാണ്​ ഇതിന്‍റെ ദുരിതം അനുഭവിക്കുന്നത്​. അതുകൊണ്ടാണ്​ പെട്രോൾ വില 25 രൂപ കുറക്കാൻ തീരുമാനിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു. ജനുവരി 26 മുതൽ പുതിയ ഇളവ്​ നിലവിൽ വരും.

അതേസമയം, ബി.പി.എൽ വിഭാഗത്തിൽപ്പെടുന്നവർക്ക്​ മാത്രമേ ഇളവ്​ ലഭിക്കുവെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. പരമാവധി 10 ലിറ്റർ പെട്രോളാവും 25 രൂപ കുറച്ച്​ നൽകുക. ഈ തുക ജനങ്ങളുടെ അക്കൗണ്ടിലേക്ക്​ നേരിട്ട്​ നൽകുകയാവും ചെയ്യുകയെന്നും സൂചനയുണ്ട്​.

നേരത്തെ രാജ്യത്ത്​ ഇന്ധനവില വർധനവിനെതിരെ വലിയ പ്രതിഷേധം ഉയർ​ന്നപ്പോൾ കേന്ദ്രസർക്കാർ നികുതി കുറച്ചിരുന്നു. കേന്ദ്രസർക്കാറിന്‍റെ ചുവടുപിടിച്ച്​ പല സംസ്ഥാന സർക്കാറുകളും നികുതി കുറക്കുകയും ചെയ്തിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഝാർഖണ്ഡിന്‍റേയും നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petrol
News Summary - Petrol prices slashed by Rs. 25 in THIS state
Next Story