Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_right31 ദിവസങ്ങൾക്ക്​ ശേഷം...

31 ദിവസങ്ങൾക്ക്​ ശേഷം ഡീസൽ വില 20 പൈസ കുറച്ചു

text_fields
bookmark_border
Petrol pump
cancel

ന്യൂഡൽഹി: രാജ്യത്ത്​ 31 ദിവസങ്ങൾക്ക്​ ശേഷം ഡീസൽ വില 20 പൈസ കുറച്ചു. അതേസമയം, രാജ്യത്തെ പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ വില 100 രൂപക്ക്​ മുകളിൽ തന്നെ തുടരുകയാണ്​.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഡീസൽ വില 89.67 രൂപയായി കുറഞ്ഞു. മുംബൈയിൽ ഡീസൽ വില 97.24 രൂപയായി കുറഞ്ഞു. കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന്​ 94.49 രൂപയാണ്​ വില. തിരുവനന്തപുരത്ത്​ ഡീസലിന്​ 96.26 രൂപയായി. അതേസമയം, അന്താരാഷ്​ട്ര വിപണിയിൽ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില ബാരലിന്​ 69.11 ഡോളറാണ്​. ബ്രെന്‍റ്​ ക്രൂഡിന്‍റെ വിലയിൽ നേരിയ വർധനവ്​ രേഖപ്പെടുത്തിയിട്ടുണ്ട്​.

നികുതി കുറച്ച്​ ഇന്ധനവില വർധനവിൽ നിന്ന്​ ആശ്വാസം നൽകാനാവില്ലെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യു.പി.എ സർക്കാർ പുറത്തിറക്കിയ ഓയിൽ ബോണ്ടുകളാണ്​ നികുതി കുറക്കുന്നതിന്​ തടസമെന്നും നിർമല സീതാരാമൻ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldiesel
News Summary - Petrol Prices Unchanged, Diesel Rates Cut After 31 Days
Next Story