Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightരാമ​ക്ഷേത്ര പ്രതിഷ്ഠ:...

രാമ​ക്ഷേത്ര പ്രതിഷ്ഠ: തിങ്കളാഴ്ച ഓഹരി വിപണിക്കും അവധി, പകരം ഇന്ന് പ്രവർത്തിക്കും

text_fields
bookmark_border
share market
cancel

മുംബൈ: അയോധ്യ രാമ​ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വിപണിക്ക് അവധിയാകുമെന്ന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു. പകരം ജനുവരി 20 ശനിയാഴ്ച വിപണി രാവിലെ ഒമ്പത് മുതൽ വൈകീട്ട് 3.30 വരെ പ്രവർത്തിക്കും.

എ​ൻ.​എ​സ്.​ഇ, ബി.​എ​സ്.​ഇ വെ​ബ്സൈ​റ്റി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യ ത​ട​സ്സ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഇ​ട​പാ​ടി​ന്റെ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കാ​ൻ ഡി​സാ​സ്റ്റ​ർ റി​ക്ക​വ​റി സൈ​റ്റി​ലേ​ക്ക് മാ​റു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ശനിയാഴ്ച രാ​വി​ലെ 9.15 മു​ത​ൽ പ​ത്തു​വ​രെ​യും 11.30 മുതൽ 12.30 വ​രെ​യു​മായി പ്രത്യേക സെഷൻ ഉണ്ടാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, മുഴുദിന ട്രേഡിങ് ഉണ്ടാകുമെന്ന് വെള്ളിയാഴ്ച വൈകീട്ട് അറിയിക്കുകയായിരുന്നു. സാ​ധാ​ര​ണ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ​യാ​ണ് ഓ​ഹ​രി വി​പ​ണി പ്ര​വ​ർ​ത്തി​ക്കാ​റു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:share marketstock exchangeRam Temple Ayodhya
News Summary - Ram Temple ceremony holiday for stock exchange
Next Story