വ്രതാനുഷ്ഠാനത്തിന്റെയും നവീകരണത്തിന്റെയും പുണ്യമാസമായ റമദാൻ
text_fieldsമനസ്സും ശരീരവുമെല്ലാം പുതുക്കപ്പെടേണ്ട പുണ്യകാലമാണ് റമദാൻ. ഗൃഹോപകരണങ്ങളെല്ലാം മാറ്റി പുതിയത് വാങ്ങി റമദാനൊരുങ്ങുന്നത് ലോകമെമ്പാടുമുള്ള പാരമ്പര്യമാണ്. നോമ്പുകാലത്ത് ഗൃഹോപകരണങ്ങൾ പുതുക്കി വാങ്ങണമെന്ന് ഗൃഹനാഥന്മാർക്ക് നിർബന്ധമുള്ളതുപോലെ തന്നെ, വീട്ടമ്മമാർക്കാകട്ടെ അടുക്കളയിലുപയോഗിക്കുന്ന സാധനങ്ങളെല്ലാം പുതുക്കണം. ചുരുക്കം പറഞ്ഞാൽ, ഗ്രാൻഡ് ഷോപ്പിങ്ങിന്റെ നാളുകളാണിത്. പക്ഷേ, ഏതെങ്കിലും ഷോപ്പിൽ കയറി എന്തെങ്കിലും വാങ്ങിയാൽ മതിയോ. അങ്ങനെ എന്തെങ്കിലും വാങ്ങി ഒപ്പിക്കുന്ന കാലമൊക്കെ മാറി.
സാധനങ്ങങ്ങൾ വാങ്ങുമ്പോൾ സൂക്ഷിച്ച് വാങ്ങിക്കുന്നത് ഏവരും ചെയ്യുന്ന കാര്യമാണ്, എങ്കിലും വില താങ്ങാൻ പറ്റുന്നതാകണം. അതേസമയം ഗുണനിലവാരമുള്ളതുമായിരിക്കണം. വില കുറവ് നോക്കി വാങ്ങിയാൽ ഗുണനിലവാരത്തിൽ കോംപ്രമൈസ് ചെയ്യേണ്ടിവരും. അതൊഴിവാക്കാനെന്താണ് വഴി. ഒരു ഷോപ്പിൽ കയറിച്ചെന്നാൽ നിരവധി പേരുകളിൽ നിരവധി സാധനങ്ങൾ കാണാൻ കഴിയും. അങ്ങനെ വരുമ്പോൾ തീർച്ചയായും കൺഫ്യൂഷനുണ്ടാകും.
അത് പരിഹരിക്കണമെങ്കിൽ മാർക്കറ്റിൽ ലഭ്യമാകുന്ന സാധനങ്ങളെപ്പറ്റിയും വിവിധ ബ്രാൻഡുകളെപ്പറ്റിയും കുറച്ചൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഉത്തരവാദിത്തബോധമുള്ള കസ്റ്റമറാകണമെന്നർഥം. അതിനെന്തൊക്കെ വേണമെന്ന് നമുക്കൊന്ന് പരിശോധിക്കാം.
വിശ്വസ്തത, പാരമ്പര്യം
കച്ചവടപാരമ്പര്യമുള്ള സ്ഥാപനങ്ങളുടെ ഗുണം അവർ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ല എന്നതാണ്. വർഷങ്ങളുടെ പ്രവർത്തനപരിചയം ഗുണനിലവാരമുള്ള ബ്രാൻഡുകൾ, അതു തന്നെയാണ് ഏതൊരു ബിസിനസിന്റെയും വിജയം. ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. വർഷങ്ങൾ കൊണ്ടാണ് പല വ്യാപാരസ്ഥാപനങ്ങളൂം വിശ്വാസം നേടിയെടുക്കുന്നത്. ആ വിശ്വാസം നഷ്ടപ്പെടുത്താൻ അവർ ഒരിക്കലും ആഗ്രഹിക്കുകയില്ല. ബഹ്റൈനിൽ വർഷങ്ങളായി വ്യാപാരരംഗത്ത് സജീവമായ കേവൽറാം ഗ്രൂപ് വിശ്വസ്തതയുടെയും പാരമ്പര്യത്തിന്റെയും ഉദാഹരണമാണ്. 1922 ൽ സ്ഥാപിതമായ കേവൽറാമിന് ഇന്ന് ബഹ്റൈനിൽ നിരവധി റീട്ടെയ്ൽ ഷോപ്പുകളുണ്ട്.
മികച്ച ബ്രാൻഡുകൾ
ഒരു ബ്രാൻഡ് ജനപ്രീതി നേടുന്നത് പരസ്യം കൊണ്ടുമാത്രമല്ല. അതിന്റെ ഗുണമേന്മ പ്രധാന ഘടകമാണ്. മുടക്കുന്ന കാശിന് തക്കതായ ഗുണം നമുക്ക് കിട്ടണം. അത് കിട്ടിയേ തീരൂ എന്ന നിർബന്ധബുദ്ധി ഒരു ഉപഭോക്താവ് എടുക്കുകയാണെങ്കിൽ മികച്ച ഉൽപന്നങ്ങൾ വാങ്ങി വീട്ടിൽ പോകാം. അത്തരം ഉൽപന്നങ്ങൾ ദീർഘകാലം ഈടുനിൽക്കും. മെയിന്റനൻസ് ഇടക്കിടക്ക് വേണ്ടിവരുകയാണെങ്കിൽ പണവും സമയനഷ്ടവും സംഭവിക്കാം. നല്ല ബ്രാൻഡുകളാണെങ്കിൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകും. മികച്ച ബ്രാൻഡുകൾ ഒരു കുടക്കീഴിൽ തന്നെ ലഭ്യമാകുന്നത് കേവൽറാം ഗ്രൂപ്പിനെ മറ്റുള്ള ഷോപ്പുകളിൽനിന്ന് വ്യത്യസ്തമാക്കുന്നു. ഗൃഹോപകരണ രംഗത്തെ കുറച്ചു നല്ല ബ്രാൻഡുകളെ നമുക്ക് പരിചയപ്പെടാം.
കിച്ചണിലെ വിശ്വസ്തർ
കിച്ചൺ എന്നുകേൾക്കുമ്പോൾ തന്നെ മനസ്സിലെത്തുക മിക്സിയും ഗ്രൈൻഡറുമായിരിക്കും. നല്ല വാട്ടേജുള്ള മിക്സിയും ഗ്രൈൻഡറുമാണെങ്കിൽ വീട്ടമ്മമാരുടെ ജോലിഭാരം നേർപകുതിയായി കുറയും. ബട്ടർൈഫ്ലയാണ് ഇക്കാര്യത്തിൽ വിശ്വസിക്കാവുന്ന ബ്രാൻഡ്. വർഷങ്ങളുടെ വിശ്വാസ്യത ഉള്ളതിനാൽ ഇന്ത്യൻ വിപണിയിലെ രാജാവാണ് ബട്ടർൈഫ്ല. നല്ല ഗുണനിലവാരവുമുണ്ട്. വിലയും അത്ര കൂടുതലില്ല. ബട്ടർൈഫ്ല ആട്ടോ ഇഗ്നിറ്റോ ബർണറുള്ള ഗ്യാസ് സ്റ്റൗ ഉണ്ട്. ഇതിനൊന്നും അത്ര വിലയില്ല കേട്ടോ. മിക്സർ ഗ്രൈൻഡർ തന്നെ പല മോഡലിലുണ്ട്. ‘സെൻ’ മിക്സർ ഗ്രൈൻഡറും പ്രശസ്തമാണ്. നിരവധി ഉപഭോക്താക്കളുടെ വിശ്വാസം ആർജിക്കാൻ ഇവർക്കും കഴിഞ്ഞിട്ടുണ്ട്. ഫാക്കിറിന്റെ പ്രോഡക്ട്സ് ആണെങ്കിൽ ലോകോത്തരമാണ്. ഹാൻഡ് െബ്ലൻഡറുണ്ട്. കെറ്റിലുണ്ട്. പിന്നെ വാക്വം ക്ലീനറുണ്ട്. ബാഗ് ലെസ്സ് ക്ലീനർ ഉണ്ട്. ഒരു വീടാണെങ്കിൽ കോഫീ മേക്കർ നിർബന്ധമായി വേണ്ടതാണ്. അതിഥികൾ എത്തുമ്പോൾ ഒരു നല്ല കോഫി കൊടുക്കാൻ പറ്റിയാൽ അവരുടെ മനസ്സാണ് നിറയുക. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും കോഫീ മേക്കറിന് കഴിയുമെന്നർഥം. ഫാക്കിറിന്റെ കോഫീമേക്കറുകൾ അന്താരാഷ്ട്ര തലത്തിൽതന്നെ പ്രശസ്തിയുള്ളതാണ്. നല്ല ടർക്കിഷ് കോഫീ മേക്കറും ഫാക്കിർ മാർക്കറ്റിലിറക്കിയിട്ടുണ്ട്. ഫാക്കിറിന്റെ തന്നെ ഹാൻഡ് െബ്ലൻഡറുകളും ലഭ്യമാണ്.
ഡിഷ് വാഷർ ആധുനിക അടുക്കളകൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. പാത്രം കഴുകുക എന്നതാണ് ഒരുവീട്ടിലെ ഏറ്റവും വലിയ ജോലി എന്നത് അടുക്കളയിൽ ഒരുദിവസമെങ്കിലും കയറിയിട്ടുള്ളവർക്ക് അറിയാം. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന മലയാള സിനിമ കണ്ടിട്ടുണ്ടെങ്കിൽ പാത്രം കഴുകലിന് ദാമ്പത്യത്തിലുള്ള സ്വാധീനം എളുപ്പം മനസ്സിലാകും അതുകൊണ്ട് നിങ്ങൾ ഭാര്യയെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവർക്കൊരു ഡിഷ് വാഷർ വാങ്ങിക്കൊടുക്കാവുന്നതാണ്. ഗൃഹോപകരണരംഗത്തെ വേൾഡ് ബ്രാൻഡുകളിലൊന്നായ വെസ്റ്റൽ ആധുനികമായ ഡിഷ് വാഷറുകൾ പുറത്തിറക്കിയിട്ടുണ്ട്. പല മോഡലുകളിൽ ആകർഷകമായ ഡിസൈനുകളിലും നിറങ്ങളിലും ഇത് ലഭ്യമാണ്. വിലയും അത്ര കൂടുതലല്ല. നുറുദിനാറിൽ താഴെ വിലക്ക് ഡിഷ് വാഷറുമായി വീട്ടിൽ പോകാം. വെസ്റ്റലിന്റെ റഫ്രിജറേറ്ററുകൾ മികച്ച ട്രാക്ക് റെക്കോഡുള്ളതാണ്. ഡബിൾ ഡോറും സിംഗിൾ ഡോറും നിങ്ങളുടെ ആവശ്യകതകൾക്കനുസരിച്ച് ലഭിക്കും. ടോപ്പ് മൗണ്ടഡ് മോഡലുകളും ലഭ്യമാണ്.
ഇലക്ട്രിക് കെറ്റിൽ നിസ്സാരനാണെങ്കിലും അതില്ലാത്ത അവസ്ഥ നമുക്ക് ചിന്തിക്കാൻ കൂടിയാവില്ല. ബ്ലാക്ക് ഡെക്കർ നിരവധി മോഡലുകളിൽ ഇലക്ട്രിക് കെറ്റിൽ വിപണിയിലിറക്കിയിട്ടുണ്ട്. പല വാട്ടേജുകളിൽ ഇത് ലഭ്യമാണ്. ബ്ലാക്ക് ഡെക്കറിന്റെ കോഡ് ലെസ്സ് കെറ്റിലാണ് വിപണിയിലെ പുതിയ താരം. ഇതു കൂടാതെ ടോസ്റ്ററും സാൻഡ്വിച്ച് മേക്കറും ബ്ലാക്ക് ഡെക്കറിനുണ്ട്. 3-in-1 മൾട്ടിേപ്ലറ്റ് സാൻഡ്വിച്ച് മേക്കറും ലഭ്യം. ഇലക്ട്രിക് ഓവനുകളുടെ നീണ്ട നിരതന്നെ ബ്ലാക്ക് ഡെക്കർ എന്ന വിശ്വാസ്യതയുള്ള ബ്രാൻഡിൽ നിങ്ങൾക്ക് ലഭിക്കും.
ഇതൊക്കെ വാങ്ങാൻ കടകൾ തോറും കയറിയിറങ്ങേണ്ട ആവശ്യമില്ല. കേവൽറാമിന്റെ ബാബൽ ബഹ്റൈനിലും ഗുദൈബിയയിലുമുള്ള ഷോപ്പുകളിൽ ഈ ഗൃഹോപകരണങ്ങൾ എല്ലാം ലഭിക്കും. എല്ലാവിധ മികച്ച ബ്രാൻഡുകളും ലഭ്യമാണെന്നുമാത്രമല്ല മികച്ച കസ്റ്റമർ സർവിസും കേവൽറാം ഉറപ്പുനൽകുന്നുണ്ട്. ... ഇനി ഓൺലൈൻ ഓർഡർ ചെയ്താൽ നിമിഷ നേരം കൊണ്ട് തന്നെ നിങ്ങളുടെ ഓർഡർ ഡെലിവറി ചെയ്യുന്നതും കേവൽറാം ഓൺലൈൻ ടീമിന്റെ സവിശേഷതയാണ്. ഓർഡർ ചെയ്യാനായി www.kewalrams.com എന്ന സൈറ്റിൽ സന്ദർശിക്കുക. മറ്റുള്ള പ്രോഡക്ട് സംബന്ധിച്ച വിശദംശങ്ങൾക്കും, ഓഫറുകൾക്കും സോഷ്യൽ മീഡിയ സൈറ്റുകളായ https://www.instagram.com/kewalram.bh https://www.facebook.com/kewalramandsons എന്നിവ സന്ദർശിക്കുക.കൈയിലുള്ള കാശിന് കിച്ചണിലേക്കാവശ്യമായ ഉപകരണങ്ങളെല്ലാം വാങ്ങി തിരിച്ചുപോകാനുള്ള അസുലഭ അവസരമാണ് ഈ റമദാൻ കാലത്ത് നിങ്ങൾക്ക് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.