ആർ.ബി.ഐ നയപ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിൽ തിരിച്ചടി
text_fieldsമുംബൈ: ആർ.ബി.ഐ നയപ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിലും ആശങ്ക. റെക്കോർഡ് ഉയരത്തിൽ വ്യാപാരം നടത്തിയിരുന്ന സെൻസെക്സിനും നിഫ്റ്റിക്കും തിരിച്ചടിയേറ്റു. നയപ്രഖ്യാപനം പുറത്ത് വന്നതിന് പിന്നാലെ സെൻസെക്സ് 120 പോയിൻറും നിഫ്റ്റി 29 പോയിൻറും ഇടിഞ്ഞു. പ്രധാനമായും രണ്ട് കാര്യങ്ങളാണ് നിഫ്റ്റിയേയും സെൻസെക്സിനേയും സ്വാധീനിച്ചത്.
പണപ്പെരുപ്പം ഉയരുമെന്ന് നയപ്രഖ്യാപനത്തിൽ ആർ.ബി.ഐ പറയുന്നുണ്ട്. ഇത് വിപണിയെ നെഗറ്റീവായി സ്വാധീനിച്ചു. ഇത് ജനങ്ങളുടെ വരുമാനത്തെ സ്വാധീനിക്കുമെന്ന ആശങ്ക ഓഹരി വിപണിയിലും പ്രതിഫലിച്ചു. ഇതിനൊപ്പം ജി.ഡി.പി വളർച്ചനിരക്ക് സംബന്ധിച്ച ആർ.ബി.ഐയുടെ പ്രവചനവും ഓഹരി വിപണിയിൽ തിരിച്ചടിയുണ്ടാക്കി.
ജി.ഡി.പി 10.5 ശതമാനം നിരക്കിൽ വളരുമെന്നായിരുന്നു ആർ.ബി.ഐയുടെ മുമ്പുണ്ടായിരുന്ന പ്രവചനമെങ്കിൽ അത് 9.5 ശതമാനമായാണ് പുനക്രമീകരിച്ചത്. കോവിഡ് രണ്ടാം തരംഗമാണ് ജി.ഡി.പി പുനക്രമീകരിക്കുന്നതിലേക്ക് നയിച്ചത്. ഇതും വിപണിയുടെ തിരിച്ചടിക്കുള്ള കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.