വൻ തകർച്ച നേരിട്ട് റിലയൻസ്; ഓഹരി വിലയിൽ ഇടിവ്
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച നേരിട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. വിപണിയിൽ റിലയൻസിെൻറ ഓഹരി വില ആറ് ശതമാനം ഇടിഞ്ഞു. സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ 15 ശതമാനം നഷ്ടം രേഖപ്പെടുത്തിയതാണ് റിലയൻസിന് തിരിച്ചടിയായത്.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ റിലയൻസിെൻറ ഓഹരി വില 5.54 ശതമാനം ഇടിഞ്ഞ് 1,940.50 രൂപയായി. എൻ.എസ്.ഇയിൽ ഓഹരി വില 5.57 ശതമാനം ഇടിഞ്ഞ് 1,940.05 രൂപയായി. കഴിഞ്ഞ ഒരു വർഷത്തിനിടെ 35.24 ശതമാനം നേട്ടമുണ്ടാക്കിയ റിലയൻസ് ഓഹരി ഒരു മാസം കൊണ്ട് 11.44 ശതമാനം ഇടിഞ്ഞു.
വിപണിമൂല്യം 13.21 ലക്ഷം കോടിയിലേക്ക് താഴുകയും ചെയ്തു. സെപ്റ്റംബറിൽ കമ്പനിയുടെ അറ്റാദായം 9,567 കോടിയായി കുറഞ്ഞിരുന്നു. 11,262 കോടിയുണ്ടായിരുന്ന ലാഭമാണ് കുറഞ്ഞത്. കോവിഡും തുടർന്നുണ്ടായ ലോക്ഡൗണുമാണ് റിലയൻസിന് തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.