സാമ്പത്തിക പ്രത്യാഘാതം ഗുരുതരം –റിസർവ് ബാങ്ക്
text_fieldsമുംബൈ: സമ്പദ്ഘടനയുടെ വീണ്ടെടുപ്പ് സംബന്ധിച്ച ഇന്ത്യയുടെ കാഴ്ചപ്പാടിൽ കൊറോണ വൈറസ് പകർച്ചവ്യാധി കാതലായ മാറ്റം വരുത്തിയെന്ന് റിസർവ് ബാങ്ക്്. ദക്ഷിണേഷ്യയുട െ മൊത്തം വളർച്ച യന്ത്രത്തിൽ കൊറോണ വൈറസ് ആഴത്തിലുള്ള പ്രത്യാഘാതം സൃഷ്ടിക്കുമെന ്നും റിസർവ് ബാങ്കിെൻറ ധന നയ റിപ്പോർട്ടിൽ പറയുന്നു.
ആഗോള സമ്പദ് വ്യവസ്ഥ 2020ൽ മാ ന്ദ്യം നേരിടുെമന്നാണ് പ്രതീക്ഷിക്കുന്നത്. ഉൽപന്ന, സേവന വിതരണ രംഗം ആഗോള തലത്തിൽ അവതാളത്തിലായതും വിവിധ സമ്പദ് വ്യവസ്ഥകൾ ലോക്ഡൗണിനെ തുടർന്ന് നിശ്ചലമായതും ഉപഭോക്താക്കളുടെ ആവശ്യത്തെ ദോഷകരമായി ബാധിക്കും. ആഗോള തലത്തിൽ വ്യാപാരവും വളർച്ചയും മുരടിക്കും.
ഇന്ത്യയിൽ തുടരുന്ന ലോക്ഡൗൺ നമ്മുടെ സാമ്പത്തിക പ്രവർത്തനങ്ങളെ സ്വാഭാവികമായും ബാധിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.
അതേസമയം, സാമ്പത്തിക പാക്കേജുകൾ സമ്പദ്വ്യവസ്ഥക്ക് ഗുണം ചെയ്യും. 2019-20 കാലയളവിലെ ഉയർന്ന റാബി വിളവെടുപ്പ് ഗ്രാമീണ മേഖലക്ക് ഉണർവുണ്ടാക്കിയിരുന്നു.
അടിസ്ഥാന വായ്പ, പലിശ നിരക്കുകളിൽ വരുത്തിയ കുറവ് ബാങ്കുകൾ കൈമാറിത്തുടങ്ങിയതും വിപണിക്ക് ഗുണമാണ്. അന്താരാഷ്ട്ര എണ്ണവില കുറഞ്ഞത് രാജ്യത്തിെൻറ വിദേശനാണ്യശേഖരം ഉയർത്തുമെങ്കിലും ആ നേട്ടം കോവിഡ് പ്രതിസന്ധിയിൽ ഇല്ലാതാകുമെന്നും ആർ.ബി.ഐ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.