Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightറീ​ട്ടെയിൽ...

റീ​ട്ടെയിൽ പണപ്പെരുപ്പം ഉയർന്നു

text_fields
bookmark_border
റീ​ട്ടെയിൽ പണപ്പെരുപ്പം ഉയർന്നു
cancel

ന്യൂഡൽഹി: രാജ്യത്തെ റീ​ട്ടെയിൽ പണപ്പെരുപ്പ നിരക്കിൽ വർധന. ഒക്​ടോബർ മാസത്തിൽ 4.48 ശതമാനമാണ്​ പണപ്പെരുപ്പം. കഴിഞ്ഞ മാസം ഇത്​ 4.35 ശതമാനമായിരുന്നു.

ഭക്ഷ്യ വസ്​തുക്കളുടെ പണപ്പെരുപ്പ നിരക്ക്​ 0.68 ശതമാനത്തിൽ നിന്ന്​ 0.85 ആയി ഉയർന്നു. കഴിഞ്ഞ മാസം ആർ.ബി.ഐ പുറത്ത്​ വിട്ട പണനയത്തിൽ ഈ സാമ്പത്തിക വർഷം പണപ്പെരുപ്പം 5.7 ശതമാനത്തിൽ നിന്ന്​ 5.3 ശതമാനമായി കുറയുമെന്നാണ്​ പ്രവചിച്ചിരിക്കുന്നത്​. രണ്ട്​ ശതമാനത്തിനും ആറ്​ ശതമാനത്തിനുമിടയിൽ പ്രതിമാസ പണപ്പെരുപ്പ നിരക്ക്​ നിൽക്കുമെന്നായിരുന്നു ആർ.ബി.ഐ പ്രവചനം.

അതേസമയം, സെപ്​തംബറിലെ വ്യാവസായി ഉൽപാദനത്തിൽ വർധനയുണ്ടായിട്ടുണ്ട്​. 3.1 ശതമാനം വർധനയാണ്​ ആഗസ്റ്റുമായി താരതമ്യം ചെയ്യു​േമ്പാൾ ഉണ്ടായത്​. ആഗസ്റ്റിൽ 11.9 ശതമാനമായിരുന്നു വ്യവസായിക ഉൽപാദനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:retail inflation
News Summary - Retail inflation rose
Next Story