കറുത്ത വ്യാഴം; നിക്ഷേപകർക്ക് നഷ്ടമായത് 3.91 ലക്ഷം കോടി
text_fieldsന്യൂഡൽഹി: വീണ്ടും ലോക്ഡൗണുണ്ടാകുമെന്ന ഭയവും സമ്പദ്വ്യവസ്ഥയിൽ തിരിച്ചടിയുണ്ടാവുമെന്ന യു.എസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവിൻെറ പ്രവചനവും ഇന്ത്യൻ ഓഹരി വിപണിക്ക് സമ്മാനിച്ചത് കറുത്ത വ്യാഴം. നിക്ഷേപകർ വലിയ രീതിയിൽ ഓഹരികൾ വിറ്റഴിച്ചതോടെ സൂചികകൾ കൂപ്പുകുത്തി. 3.91 ലക്ഷം കോടിയാണ് നിക്ഷേപകർക്ക് വ്യാഴാഴ്ച നഷ്ടമായത്.
ബോംബെ സൂചിക സെൻസെക്സിൽ 1,114.82 പോയിൻറ് ഇടിവാണ് രേഖപ്പെടുത്തിയത്. 36,553.60 പോയിൻറിലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിലും 326 പോയിൻറ് നഷ്ടം രേഖപ്പെടുത്തി. 10,805.55 പോയിൻറിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
യുറോപ്പിൽ കോവിഡിൻെറ രണ്ടാം വ്യാപനമുണ്ടാവുമെന്ന ഭയമാണ് വിപണിയെ പ്രതികൂലമായി ബാധിക്കുന്ന പ്രധാനഘടകം. ബ്രിട്ടൻ, സ്കോട്ട്ലാൻഡ് പോലുള്ള രാജ്യങ്ങൾ രണ്ടാം ലോക്ഡൗണിലേക്ക് നീങ്ങുമെന്ന സൂചനകൾ നൽകിയതും വിപണിക്ക് തിരിച്ചടിയാവുന്നുണ്ട്
സെൻസെക്സിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് ഐ.ടി, ബാങ്കിങ് ഓഹരികൾക്കാണ്. ഇൻഫോസിസ്, ടി.സി.എസ്, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികൾക്ക് കനത്ത നഷ്ടം നേരിട്ടു.
സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവിലെ ആശങ്കയും വൈറസ് വ്യാപനം തുടരുന്നതുമാണ് വിപണിയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസ് തലവൻ വിനോദ് നായർ പറഞ്ഞു.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.