തുടർച്ചയായ അഞ്ചാം സെഷനിലും രൂപ റെക്കോർഡ് നഷ്ടത്തിൽ
text_fieldsന്യൂഡൽഹി: ഡോളറിനെതിരെ രൂപ വീണ്ടും റെക്കോർഡ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച 78.83 ആണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. തുടർച്ചയായ അഞ്ചാം സെഷനിലാണ് രൂപ കനത്ത തിരിച്ചടി നേരിടുന്നത്.
എണ്ണവില ഉയരുന്നതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാനകാരണം. ഇതുമൂലം ദീർഘകാലടിസ്ഥാനത്തിൽ പണപ്പെരുപ്പം വർധിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് രൂപക്ക് തിരിച്ചടിയായത്. ഇന്ത്യ ഉപയോഗത്തിന് ആവശ്യമായ എണ്ണയിൽ മൂന്നിൽ രണ്ടും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. എണ്ണവില ഉയരുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വർധിപ്പിക്കുകയും അതുവഴി ധനകമ്മി ഉയർത്തുകയും ചെയ്യും.
ലിബിയയിലും ഇക്വഡോറിലുമുള്ള അനിശ്ചിതാവസ്ഥകൾ എണ്ണ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. സൗദി ഉൾപ്പടെയുള്ള ഉൽപാദക രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാത്തതും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.