രൂപക്ക് വീണ്ടും തകർച്ച
text_fieldsമുംബൈ: ഇന്ത്യൻ രൂപക്ക് വീണ്ടും റെക്കോഡ് തകർച്ച. ചൊവ്വാഴ്ച റെക്കോഡ് നഷ്ടത്തിനരികിലേക്ക് രൂപ വീണു. മറ്റ് ഏഷ്യൻ കറൻസികളിലും ഇന്ന് കനത്ത നഷ്ടം രേഖപ്പെടുത്തി. രൂപ കൂടുതൽ തകരുന്നത് തടയാൻ കേന്ദ്രബാങ്ക് ഡോളർ വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
83.56ലാണ് രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം 83.50ത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഏപ്രിലിലെ റെക്കോഡ് തകർച്ചയായ 83.57ലേക്ക് രൂപ വീഴാൻ ഒരുങ്ങിയെങ്കിലും ആർ.ബി.ഐ ഇടപെടലാണ് ഇന്ത്യൻ കറൻസിയെ പിടിച്ചുനിർത്തിയത്.
കൊറിയൻ വൺ ഉൾപ്പടെയുള്ള ഏഷ്യൻ കറൻസികളിലും തകർച്ച ദൃശ്യമായി. അതേസമയം, ഡോളർ ഇൻഡക്സിൽ നേരിയ ഉണർവ് ഇന്ന് പ്രകടമായിട്ടുണ്ട്. ബുധനാഴ്ച യു.എസ് ഫെഡറൽ റിസർവ് പുതിയ പലിശനിരക്കുകൾ പ്രഖ്യാപിക്കുന്നത് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്. പലിശനിരക്ക് കുറക്കാൻ സാധ്യതയില്ലെങ്കിലും ഫെഡറൽ റിസർവ് ചെയർമാൻ പവലിന്റെ വാക്കുകൾ വിപണി ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
പലിശനിരക്ക് കുറക്കുന്നത് സംബന്ധിച്ച് പവലിൽ നിന്നും പ്രതികരണമുണ്ടായാൽ അത് രൂപയുടെ മൂല്യത്തെ ഉൾപ്പടെ സ്വാധീനിക്കും. ഓഹരി വിപണിയിൽ നിഫ്റ്റിയിലും സെൻസെക്സിലും ഇന്ന് കാര്യമായ മുന്നേറ്റമുണ്ടായില്ല. ബോംബെ സൂചിക സെൻസെക്സ് 35 പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റ് അഞ്ച് പോയിൻറ് മാത്രമാണ് കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.