പ്രതീക്ഷക്കൊത്ത് ഉയരാതെ സ്കൂൾ വിപണി
text_fieldsകേരളത്തിൽ വ്യാപാരരംഗത്ത് പ്രധാനമായി മൂന്ന് സീസണാണുള്ളത്. മുഖ്യമായുള്ളത് ഒാണം സീസൺ. ക്രിസ്മസ്, വിഷു, പെരുന്നാൾ സീസണും ഇതിന് പിന്നാലെയെത്തും. എന്നാൽ, വറുതിക്കാലത്തിന് മുന്നോടിയായി വ്യാപാരികൾക്ക് പ്രതീക്ഷ നൽകുന്നതാണ് സ്കൂൾ സീസൺ. ചെറുതും വലുതുമായ എല്ലാ വിഭാഗം കച്ചവടക്കാരും ഒരുപോലെ പ്രതീക്ഷയർപ്പിക്കുന്ന സീസണാണിത്. പ്ലേ സ്കൂളിലേക്ക് പോകുന്ന കുഞ്ഞുങ്ങൾ മുതൽ ഫാഷൻ തരംഗങ്ങളെക്കുറിച്ച് ബോധമുദിക്കുന്ന കോളജ് വിദ്യാർഥി തലംവരെയുള്ളവരിൽ പ്രതീക്ഷയർപ്പിക്കുന്നതാണ് ഇൗ സീസൺ.
മേയ് ആദ്യം മുതൽ ജൂൺ പകുതിവരെ നീളുന്നതാണ് ഇൗ വ്യാപാരം. മുെമ്പാക്കെ സ്കൂൾ സീസണ്യൂനിഫോമും ബാഗും കുടയുമൊക്കെയായിരുന്നു മുഖ്യമായും വിറ്റുപോയിരുന്നതെങ്കിൽ ഇപ്പോൾ അത് ടാബിലും ലാപ്ടോപ്പിലും വരെ എത്തിനിൽക്കുകയാണ്. അതിനാൽതന്നെ െഎ.ടി വിപണി ‘ബാക് ടു സ്കൂൾ’ സീസണായും ഇതിനെ ആഘോഷിക്കുന്നുണ്ട്.
എൽ.കെ.ജി മുതൽ പ്ലസ് ടുവരെ മാത്രമുള്ള കണക്കെടുത്താൽ ഗവൺമെൻറ്, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി അരക്കോടിയിലധികം വിദ്യാർഥികളാണ് സംസ്ഥാനത്തുള്ളത്. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് 2000 കോടിയിലധികം രൂപയുടെ കച്ചവടമാണ് വിവിധ മേഖലകളിലായി നടക്കേണ്ടത്. ഇക്കുറി പക്ഷേ, സ്കൂൾ സീസണും വേണ്ടത്ര നിറംപകർന്നില്ല എന്ന പരിഭവമാണ് വ്യാപാര മേഖലക്കുള്ളത്.
പ്രതിഷേധ നിറവുമായി യൂനിഫോം
ഒാണം, പെരുന്നാൾ പോലുള്ള ആഘോഷ സീസൺ ഒഴിച്ചുനിർത്തിയാൽ ടെക്സ്ൈറ്റൽ വ്യാപാര മേഖല ഏറ്റവുമധികം പ്രതീക്ഷ പുലർത്തുന്നതാണ് സ്കൂൾ സീസൺ. ഇൗ സമയത്ത് വിവിധ സ്കൂളുകളുടെ യൂനിഫോം ഡിസൈൻ തെരഞ്ഞെടുത്ത് അതിനായി പ്രത്യേക വിഭാഗങ്ങൾതന്നെ ഒരുക്കാറുമുണ്ട്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി യൂനിഫോം കച്ചവടം താളംതെറ്റിയതായി എറണാകുളത്തെ പ്രമുഖ ടെക്സ്ൈറ്റൽ വ്യാപാരികൾ പറയുന്നു. ഇക്കുറി യൂനിഫോം കച്ചവടം കൂടുതൽ മോശമാവുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അൺ എയ്ഡഡ് സ്കൂളുകൾ സ്വന്തംനിലക്ക് യൂനിഫോം വിപണനമാരംഭിച്ചതാണ് തിരിച്ചടിയായത്. ഗവ., എയ്ഡഡ് സ്കൂളുകളിൽ സർക്കാർ സൗജന്യ കൈത്തറി യൂനിഫോം ഏർപ്പെടുത്തുകകൂടി ചെയ്തതോടെ സ്ഥിതി രൂക്ഷമായി. ഇത് മുൻകൂട്ടിക്കണ്ട് മാർച്ച് അവസാനംതന്നെ വ്യാപാരമേഖലയിലെ സംഘടനകൾ സി.ബി.എസ്.ഇ അധികൃതരെയും സർക്കാറിനെയും സമീപിച്ചിരുന്നു. അൺ എയ്ഡഡ് സ്കൂളുകളുടെ യൂനിഫോം കച്ചവടം അവസാനിപ്പിക്കണമെന്നതായിരുന്നു ആവശ്യം. തുടർന്ന്, സ്കൂളുകൾ യൂനിഫോം കച്ചവടത്തിൽ ഏർെപ്പടുന്നത് നിരുത്സാഹപ്പെടുത്തിക്കൊണ്ട് സി.ബി.എസ്.ഇ ബോർഡ് പ്രത്യേക സർക്കുലറും പുറപ്പെടുവിച്ചു. മാത്രമല്ല, യൂനിഫോം കച്ചവടം നടത്തുന്ന സ്കൂളുകളിലേക്ക് മാർച്ച് നടത്തുമെന്ന് വ്യാപാരി സംഘടനകളും മുന്നറിയിപ്പ് നൽകി.
ഇതൊന്നും ഫലിച്ചില്ലെന്നും ഇക്കുറിയും മിക്ക അൺ എയ്ഡഡ് സ്കൂളുകളും യൂനിഫോം കച്ചവടം നടത്തിയെന്നുമാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. ഒാരോ കുട്ടിയിൽനിന്ന് 2000 രൂപയോളമാണ് സ്കൂളുകൾ യൂനിഫോമിനായി ഇൗടാക്കിയത്. ബില്ല് നൽകാതെയുള്ള ഇൗ കച്ചവടം വഴി സർക്കാറിന് 300 കോടിയുടെയെങ്കിലും നികുതി നഷ്ടമുണ്ടെന്ന ആരോപണവും വ്യാപാരമേഖല ഉന്നയിക്കുന്നു. അൺ എയ്ഡഡ് സ്കൂളുകളിലെ യൂനിഫോമിെൻറ ഭാഗമായ ഷൂ, ചെരിപ്പ് വിപണനവും പല സ്കൂളുകളും ഏറ്റെടുത്തിരുന്നു. എങ്കിലും സ്കൂൾ ഷൂ വിപണിയിൽ മോശമല്ലാത്ത തിരക്ക് അനുഭവപ്പെട്ടതായി ചെരിപ്പ് വ്യാപാരികൾ പറയുന്നു. 200 രൂപ മുതലുള്ള സ്കൂൾ ഷൂസുകൾ വിപണിയിലുണ്ടായിരുന്നു.|
ആഡംബരത്തിെൻറ ബാഗ് വിപണി
മുെമ്പങ്ങും കാണാത്ത ആഡംബര പ്രിയമാണ് സ്കൂൾ ബാഗ് വിപണിയെ പിടിച്ചുനിർത്തുന്നതെന്ന് തിരുവനന്തപുരത്തെ ബാഗ് വ്യാപാരികൾ പറയുന്നു. പാശ്ചാത്യ നാടുകളിലെപ്പോലുള്ള ട്രോളി സ്കൂൾ ബാഗ് ആണ് ഇത്തവണത്തെ പുതുമ. ഇതിന് 3000 രൂപക്ക് മുകളിലാണ് വില. പുസ്തകവും ഇൻസ്ട്രുമെൻറ് ബോക്‌സ്, ടിഫിൻ ബോക്‌സ്, വാട്ടർ ബോട്ടിൽ എന്നിവയൊക്കെ സെറ്റ് ചെയ്ത് സ്കൂൾ ബസിൽ നിന്ന് ഇറങ്ങി ട്രോളിപോെല ക്ലാസ് റൂമിലേക്ക് വലിച്ചുകൊണ്ടുപോകാൻ കഴിയുന്ന ബാഗ് തേടി എത്തിയ രക്ഷിതാക്കളും കുട്ടികളും നിരവധിയായിരുന്നു. ചില കുട്ടികൾ തേടിയെത്തിയത് അമേരിക്കൻ ടൂറിസ്റ്റർ പോലുള്ള ബ്രാൻഡുകളായിരുന്നു.
കേരളത്തിലെ പ്രമുഖ ബ്രാൻഡുകൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. എൽ.കെ.ജി, എൽ.പി വിദ്യാർഥികൾ പതിവുപോലെ കാർട്ടൂൺ കഥാപാത്രങ്ങളിൽ മയങ്ങി. ഛോട്ടാ ഭീം, ബെന്‍ടെന്‍, ഡോറ, ടോം ആന്‍ഡ് ജെറി തുടങ്ങിയ കഥാപാത്രങ്ങൾ കൂടാതെ, സിനിമ കഥാപാത്രങ്ങളായ ബാഹുബലി, പ ുലിമുരുകൻ തുടങ്ങിയവയും കുട്ടികളെ ആകര്‍ഷിക്കാൻ ബാഗിലേറിയെത്തി. പലതിനും 500 മുതൽ മുകളിലേക്കായിരുന്നു വില. പ്ലസ് ടു മുതൽ മുകളിലേക്കുള്ള കുട്ടികൾ തേടിയെത്തിയത് ഡിസൈൻ ബാഗുകളായിരുന്നു. പെൺകുട്ടികളാണ് ഇതിന് മുന്നിൽ.
കുട വിപണിയിൽ പ്രതീക്ഷ ബാക്കി
ജൂൺ പകുതിവരെ കുട്ടികളുടെ മികച്ച കച്ചവടം കിട്ടുമെന്ന പ്രതീക്ഷയിലാണ് കുട വിപണി. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ചൂടുപിടിച്ച് തുടങ്ങിയ കുട വിപണിയിൽ കച്ചവടം കൊഴുക്കണമെങ്കിൽ കാലവർഷം കനക്കണം. കൊച്ചുകുട്ടികളെ ലക്ഷ്യംവെച്ച് കാർട്ടൂൺ കഥാപാത്രങ്ങൾ പ്രമേയമായ കുടകൾ രംഗത്തുണ്ടെങ്കിലും മടക്കി ചെറുതാക്കി ബാഗിൽ വെക്കാവുന്ന കുടകളോടാണ് അൽപം മുതിർന്ന കുട്ടികൾക്ക് പ്രിയം. 300 മുതൽ 500 രൂപവരെയാണ് ഇത്തരം കുടകളുടെ വില. പ്രമുഖ ബ്രാൻഡുകൾ ഇതിനകം സജീവമായി കഴിഞ്ഞു. ചൈനീസ് മത്സരവുമുണ്ട്.
വിലയോ, മേലോട്ടു തന്നെ
ഒാരോ കമ്പനിയും അവർക്ക് തോന്നുന്ന വില നിശ്ചയിച്ചാണ് നോട്ട്ബുക്ക് വിപണിയിലിറക്കിയിരിക്കുന്നത്. നൂറ്, 200 പേജ് ബുക്കുകൾക്കും മറ്റും ഒരേ നിലവാരത്തിലുള്ളതിന് പലതാണ് വില. പെന്‍സില്‍, പേന, ബോക്‌സ്, ലഞ്ച് ബോക്‌സ് തുടങ്ങിയവയുടെ കാര്യത്തിലെല്ലാം ഇതുതന്നെ സ്ഥിതി. ലഞ്ച് ബോക്‌സ്, ലഘുഭക്ഷണം കൊണ്ടുപോകാനുളള കിറ്റ്, വാട്ടർബോട്ടിൽ തുടങ്ങിയവക്കെല്ലാം 20 ശതമാനംവരെ വിലക്കൂടുതലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.