മണപ്പുറത്തിന്റെ ഉപകമ്പനിയുടെ ഐ.പി.ഒക്ക് അനുമതിയില്ല
text_fieldsന്യൂഡൽഹി: മണപ്പുറം ഫിനാൻസിന്റെ ഉപസ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസിന്റെ പ്രഥമ ഓഹരി വിൽപനക്ക് (ഐ.പി.ഒ) സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അനുമതി തടഞ്ഞു. തുടർന്ന് ഓഹരി വിപണിയിൽ മണപ്പുറം ഫിനാൻസിന്റെ ഓഹരി വില 7.5 ശതമാനത്തിലധികം ഇടിഞ്ഞ് 163.40 രൂപയായി.
ഐ.പി.ഒ യിലൂടെ 1,500 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ഒക്ടോബറിലാണ് കമ്പനി അപേക്ഷ സമർപ്പിച്ചത്. നിയമോപദേശം ലഭിക്കുന്ന മുറക്ക് പ്രശ്നത്തിന് ഉടൻ തീരുമാനമാകുമെന്ന് സൂചനയുണ്ട്. 2008ൽ ചെന്നൈയിൽ എസ്.വി. രാജാ വൈദ്യനാഥൻ സ്ഥാപിച്ച ആശിർവാദിന്റെ ഓഹരികൾ 2015ലാണ് മണപ്പുറം ഫിനാൻസ് വാങ്ങുന്നത്. നിലവിലെ ഓഹരികളിൽ 95 ശതമാനവും മണപ്പുറത്തിന്റെ പക്കലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.