ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രക്കും പിഴയിട്ട് സെബി
text_fieldsമുംബൈ: ശിൽപ ഷെട്ടിയുടേയും രാജ് കുന്ദ്രയുടേയും ഉടമസ്ഥതയിലുള്ള വിയാൻ ഇൻഡസ്ട്രീസിന് പിഴയിട്ട് സെബി. മൂന്ന് ലക്ഷം രൂപയാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പിഴയായി ചുമത്തിയത്. 2013 മുതൽ 2015 വരെ നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ് പിഴശിക്ഷ.
2015ൽ അഞ്ച് ലക്ഷം ഇക്വിറ്റി ഓഹരികൾ നാല് പേർക്കായി വിയാൻ ഇഡൻസ്ട്രീസ് നൽകിയിരുന്നു. 2.57 കോടി രൂപ മൂല്യം വരുന്ന 1,28,800 ഓഹരികൾ ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രക്കും കൈമാറിയിരുന്നു. ഈ ഇടപാട് സംബന്ധിച്ച വിവരങ്ങൾ യഥാസമയം സെബിയെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയത്.
10 ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾ യഥാസമയത്ത് സെബിയെ അറിയിക്കണമെന്ന് ചട്ടമുണ്ട്. ഇത് ലംഘിച്ചുവെന്ന് വ്യക്തമാക്കിയാണ് സ്ഥാപനത്തിനെതിരെ സെബി പിഴ ചുമത്തിയത്. നേരത്തെ അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.