ചരിത്രനേട്ടത്തിൽ ഓഹരിവിപണി; സെൻസെക്സ് 50,000 കടന്നു
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്ര നേട്ടം. ആദ്യമായി സെൻസെക്സ് 50,000 പോയിന്‍റ് കടന്നു. 300 പോയന്‍റ് ഉയർന്ന് 50014.55 പോയിന്‍റിൽ എത്തുകയായിരുന്നു. നിഫ്റ്റിയും നേട്ടമുണ്ടാക്കുന്നുണ്ട്. നിഫ്റ്റി ആദ്യമായി 14,700 പോയന്‍റ് കടന്നു.
റിലയൻസ് ഇൻഡ്ട്രീസാണ് ഓഹരി വിപണിയിൽ വ്യാഴാഴ്ച നേട്ടം കൊയ്ത ഭീമൻ. കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി വിപണി 50,000 ത്തോട് അടുത്തിരുന്നു. കോവിഡ് ഭീതി ഒഴിഞ്ഞതോടെയാണ് കുതിച്ചുചാട്ടമെന്നാണ് വിലയിരുത്തൽ.
രാജ്യത്ത് വാക്സിൻ വിതരണം ആരംഭിച്ചതാണ് നിക്ഷേപകരെ ഉത്സാഹത്തിലാക്കിയത്. കൂടാതെ യു.എസ് പ്രസിഡന്‍റായി ജോ ബൈഡൻ അധികാരമേറ്റതും ഇന്ത്യൻ വിപണിയുടെ പ്രതീക്ഷക്ക് ആക്കം കൂട്ടി.
യു.എസ് -ചൈന വ്യാപാരയുദ്ധത്തിന് അയവു വരുമെന്ന നിഗമനവും വിപണിയിലേക്ക് ഒഴുകുന്ന വിദേശ നിക്ഷേപവും വിപണിക്ക് ആവേശമായി. ബജറ്റിൽ സമ്പദ്വ്യവസ്ഥയെ കരകയറ്റുന്ന പ്രഖ്യാപനങ്ങളുണ്ടായേക്കാമെന്ന പ്രതീക്ഷയും വിപണിക്ക് നേട്ടമായി. യു.എസ് വിപണിയും മറ്റ് ഏഷ്യൻ വിപണികളും നേട്ടമുണ്ടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.