ജോ ബൈഡന്‍റെ വരവിൽ നേട്ടമുണ്ടാക്കി നെറ്റ്ഫ്ലിക്സ്
text_fieldsവാഷിങ്ടൺ: പുതിയ പ്രസിഡന്‍റായി ജോ ബൈഡൻ സ്ഥാനമേറ്റതോടെ അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റിൽ വൻ കുതിപ്പ്. റെക്കോഡ് നേട്ടത്തിലാണ് ബുധനാഴ്ച സ്റ്റോക്ക് മാർക്കറ്റ് േക്ലാസ് ചെയ്തത്. ടെക് കമ്പനികളുടെ കുതിപ്പിലാണ് ഒാഹരി വിപണി നേട്ടമുണ്ടാക്കിയത്.
പ്രമുഖ വിഡിയോ സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ലിക്സാണ് ഏറ്റവും വലിയ കുതിപ്പുണ്ടാക്കിയത്. കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ജോ ബൈഡൻ നടപടികൾക്കൊരുങ്ങുന്നത് നെറ്റ്ഫ്ലിക്സിന് നേട്ടമാകുമെന്ന ധാരണയാണ് ഒാഹരി മൂല്യം വർധിപ്പിച്ചത്. കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ആളുകൾ വീട്ടിലിരിക്കുന്ന സാഹചര്യമുണ്ടായാൽ ടെക് കമ്പനികൾക്ക് നേട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. വിഡിയോ സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ലിക്സിന്റെ ഉപയോക്താക്കളുടെ എണ്ണത്തിൽ കുതിച്ചുകയറ്റമുണ്ടാകുമെന്ന പ്രതീക്ഷ കമ്പനിയുടെ ഒാഹരി വില വർധിക്കാൻ സഹായകരമാകുകയായിരുന്നു.
16.85 ശതമാനമാണ് നെറ്റ്ഫ്ലിക്സിന്റെ ഒാഹരി മൂല്യം വർധിച്ചത്. ഗൂഗ്ളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 5.36 ശതമാനം വർധനവുണ്ടാക്കി. ജോ ൈബഡന്‍റെ വരവിൽ ടെക് കമ്പനികൾ പൊതുവെ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.