ഓഹരികൾ വൻതോതിൽ വാങ്ങിയ ശേഷം മറ്റുള്ളവരെ വാങ്ങാൻ പ്രേരിപ്പിക്കും; എട്ടുപേർക്കെതിരെ സെബി നടപടി
text_fieldsമുംബൈ: ഓഹരി വിപണിയിൽ നിക്ഷേപകരെ കബളിപ്പിച്ചതിന് എട്ടുപേർക്കെതിരെ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നടപടി.
ചില കമ്പനി ഓഹരികൾ വൻതോതിൽ വാങ്ങിയ ശേഷം അതു വാങ്ങാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന (മുന്നിലോട്ടം) പദ്ധതിയിലൂടെ 21 കോടിയിലേറെ രൂപ നിയമവിരുദ്ധ മാർഗത്തിലൂടെ സമ്പാദിച്ചതിന് പി.എൻ.ബി മെറ്റ് ലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഇക്വിറ്റി ഡീലർ സചിൻ ബാകുൽ ദഗ്ലി, സഹോദരനും ഇൻവെസ്ടെക് കമ്പനി ഇക്വിറ്റി സെയിൽസ് ട്രേഡർ തേജസ് ദഗ്ലി, ധൻമാത റിയാലിറ്റി, വർത്തി ഡിസ്ട്രിബ്യൂട്ടേഴ്സ് ഡയറക്ടർമാരായ സന്ദീപ് ശംഭർകർ, പ്രഗ്നേഷ് സാങ്വി, അർപൺ കുമാർ ഷാ, കബിത സാഹ, ജിഗ്നേഷ് നികുൽഭായി എന്നിവർക്കെതിരെയാണ് നടപടി.
കഴിഞ്ഞ മൂന്നുവർഷത്തെ ഇടപാടുകൾ നിരീക്ഷിച്ചാണ് സെബി തട്ടിപ്പ് കണ്ടെത്തിയത്. ഒരറിയിപ്പുണ്ടാകുന്നതു വരെ ഇവരെ നേരിട്ടോ അല്ലാതെയോ ഉള്ള ഓഹരിയിടപാടിൽനിന്ന് വിലക്കിയിട്ടുണ്ട്. നിയമവിരുദ്ധ വഴിയിലൂടെ സ്വന്തമാക്കിയ 21 കോടി തിരിച്ചുപിടിക്കാനും നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.