Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightചിത്ര രാമകൃഷ്ണയുടെ...

ചിത്ര രാമകൃഷ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; സി.ബി.ഐ അറസ്റ്റ്​ ചെയ്​തേക്കും

text_fields
bookmark_border
chithra ramakrishnan 17222
cancel

ന്യൂഡൽഹി: എൻ.എസ്​.ഇ മുൻ മാനേജിങ്​ ഡയറക്ടറും സി.ഇ.ഒയുമായ ചിത്ര രാമകൃഷ്​ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. സി.ബി.ഐ പ്രത്യേക കോടതിയുടേതാണ്​ നടപടി. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ചിത്രയെ സി.ബി.ഐ അറസ്റ്റ്​ ചെയ്​തേക്കുമെന്നാണ്​ സൂചന. ജാമ്യത്തിനായി ചിത്ര ഡൽഹി ഹൈകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്​.

എൻ.എസ്​.ഇ കോ-ലോക്കേഷൻ കേസുമായി ബന്ധപ്പെട്ടാണ്​ സി.ബി.ഐ ചിത്രയെ അറസ്റ്റ്​ ചെയ്യാനൊരുങ്ങുന്നത്​.നേരത്തെ ചിത്രയുടെ ജാമ്യാപേക്ഷയെ സി.ബി.ഐ ശക്​തമായി എതിർത്തിരുന്നു. എൻ.എസ്​.ഇയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ഹിമാലയൻ യോഗിക്ക്​ കൈമാറിയെന്നും ചിത്ര രാമകൃഷ്ണ വെളിപ്പെടുത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട്​ എൻ.എസ്​.ഇയുടെ മുൻ ഓപ്പറേറ്റിങ്​ ഓഫീസറായ ആനന്ദ്​ സുബ്രമണ്യത്തെ സി.ബി.ഐ അറസ്റ്റ്​ ചെയ്തിരുന്നു. മാർച്ച്​ ആറ്​ വരെ സുബ്രമണ്യൻ സി.ബി.ഐ കസ്റ്റഡിയിലാണ്​. വിവാദ യോഗിയുടെ നിർദേശപ്രകാരമാണ്​ ചിത്ര ആനന്ദ്​ സുബ്രമണ്യത്തെ ഉയർർന്ന തസ്തികയിൽ നിയമിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chitra Ramkrishna
News Summary - Special CBI court dismisses Chitra Ramkrishna's anticipatory bail in NSE case
Next Story