ഓഹരി വിപണിയിൽ വൻ തകർച്ച
text_fieldsകനത്ത വിൽപന സമ്മർദവും വിദേശ ഫണ്ടുകളുടെ പിന്മാറ്റവും ആത്മവിശ്വാസം നഷ്ടപ്പെടുത്തിയ ദിനത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ തകർന്നുവീണു.
സെൻസെക്സും നിഫ്റ്റിയും ഒന്നര ശതമാനത്തിലേറെ ഇടിഞ്ഞു. സെൻസെക്സ് 78,000ത്തിനും നിഫ്റ്റി 24,000ത്തിനും താഴെയെത്തി.
പുതിയ എച്ച്.എം.പി വൈറസ് ഭീതിയും രൂപയുടെ തകർച്ചയും മറ്റ് ഏഷ്യൻ വിപണികളിലെ ദുർബല സൂചനകളും നിക്ഷേപകരെ ഭയചകിതരാക്കി
30 പ്രമുഖ ഓഹരികളുടെ സൂചികയിൽ ടൈറ്റാനും സൺഫാർമയും ഒഴിച്ച് ബാക്കിയെല്ലാം നഷ്ടത്തിലായി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വെള്ളിയാഴ്ച 4227 കോടി രൂപയുടെയും തിങ്കളാഴ്ച 2575 കോടിയുടെയും ഓഹരികൾ വിറ്റൊഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.