തുടർച്ചയായ മൂന്നാം വാരത്തിലും നേട്ടമുണ്ടാക്കി ഓഹരി വിപണി
text_fieldsവിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ ഒരു ദിവസത്തെ നിക്ഷേപത്തിന് ഇറങ്ങി. ആഴ്‌ച്ചകളായി വിൽപ്പനയിൽ മാത്രം ശ്രദ്ധ ഊന്നിയ അവർ ആഴ്ചയുടെ തുടക്കത്തിലാണ് മുൻ നിര ഓഹരികളിൽ താൽപര്യം കാണിച്ചത്. ഒറ്റ ദിവസത്തെ വാങ്ങലിന് ശേഷം തുടർന്നുള്ള എല്ലാ ദിവസങ്ങളിലും അവർ വീണ്ടും വിൽപ്പനക്കാരായി. ബോംബെ സൂചിക 884 പോയിൻറ്റും നിഫ്‌റ്റി 232 പോയിൻറ്റും നേട്ടം കൈവരിച്ചു. തുടർച്ചയായ മൂന്നാം വാരമാണ് സൂചിക നേട്ടം നിലനിർത്തുന്നത്.
മുൻ നിര ഓഹരികളായ ആർ.ഐ.എൽ, ടി.സി.എസ്, എയർടെൽ, ഇൻഫോസീസ്, വിപ്രോ, എച്ച്.സി.എൽ, ടാറ്റാ സ്‌റ്റീൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, എം ആൻറ് എം തുടങ്ങിയ ഓഹരികളിൽ നിക്ഷേപകർ താൽപര്യം കാണിച്ചു. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, മാരുതി, എച്ച്.യു എൽ, സൺ ഫാർമ്മ തുടങ്ങിയവയ്‌ക്ക് തളർച്ചക്ക് നേരിട്ടു.
യു.എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 77.59 ൽ നിന്നും 77.88 വരെ ഒരു വേള ദുർബലമായെങ്കിലും വാരാവസാനം നിരക്ക് 77.60 ലാണ്. ചെവാഴ്‌ച്ച നടക്കുന്ന ആർ ബി ഐ യോഗം പലിശ നിരക്കിൽ 25‐35 ബേസീസ് പോയിൻറ് വർധനയ്‌ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ മാസം പലിശ നിരക്കിൽ 40 ബേസിസ് പോയിൻറ് വർദ്ധന വരുത്തിയിരുന്നു.
ബോംബെ സൂചിക 54,884 പോയിൻറ്റിൽ നിന്നും 56,718 ലേയ്‌ക്ക് കയറിയത് പ്രദേശിക ഇടപാടുകാരെ ആകർഷിച്ചു. മുൻ നിര ഓഹരികളിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കാണിച്ച താൽപര്യം മുന്നേറ്റത്തിന് വേഗത പകർന്നങ്കിലും മാർക്കറ്റ് ക്ലോസിങിൽസെൻസെക്‌സ് 55,769 പോയിന്റിലാണ്. ഈ വാരം 56,600‐ 57,444 റേഞ്ചിൽ പ്രതിരോധവും 55,050‐54,331 പോയിൻറിൽ താങ്ങുമുണ്ട്.
നിഫ്‌റ്റി സൂചികയ നേട്ടതോടെയാണ് പിന്നിട്ടവാരം ട്രേഡിങ് തുടങ്ങിയത്. 16,352 വ്യാപാരം തുടങ്ങിയ നിഫ്‌റ്റി ഒരവസരത്തിൽ 16,456ലേയ്‌ക്ക് തളർന്നങ്കിലും താഴ്‌ന്ന റേഞ്ചിലെ ശക്തമായ വാങ്ങൽ താൽപര്യത്തിൽ കഴിഞ്ഞവാരം വ്യക്തമാക്കിയ പ്രതിരോധമായ 16,734 ലെ തടസം തകർത്ത് 16,794 പോയിൻറ്റ് വരെ കയറി. വാരാന്ത്യം നിഫ്‌റ്റി 16,584 പോയിൻറ്റിലാണ്.
ഈ വാരം നിഫ്‌റ്റിക്ക് 16,428 ലെ താങ്ങ്‌നിലനിർത്തി 16,766 വരെ ഉയരാൻ ശ്രമം നടത്താം.ഈ പ്രതിരോധം തകർക്കാനായാൽ വിപണിയുടെ ലക്ഷ്യം 16,949 പോയിൻറ്റായി മാറും. കനത്ത വിൽപ്പന സമ്മർദ്ദമുണ്ടായാൽ 16,273 വരെ സാങ്കേതിക തിരുത്തൽ പ്രതീക്ഷിക്കാം. നിഫ്‌റ്റി സൂചികയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻറ്റ് സെല്ലിങ്‌മൂഡിലും പാരാബോളിക്ക് എസ്.എ.ആർ ബുള്ളിഷുമാണ്.
വാരാരംഭദിനത്തിൽ 500 കോടി രൂപയുടെ നിക്ഷേപത്തിന് താൽപര്യം കാണിച്ച വിദേശ ഓപ്പറേറ്റർമാർ തുടർന്നുള്ള ദിവസങ്ങളിൽ പതിവ്‌പോലെ വിൽപ്പനയ്‌ക്ക് ഉത്സാഹിച്ചു. അവർ 3386 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. എന്നാൽ ആഭ്യന്തര ഫണ്ടുകൾ 4484 കോടിയുടെ ഓഹരികൾ വ്യാഴാഴ്‌ച്ച വരെ ശേഖരിച്ചു.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി ഐ ) ഈ വർഷം ഇന്ത്യയിൽ 1,68,872 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ക്രൂഡ് ഓയിൽ വില ചാഞ്ചാട്ടങ്ങൾക്ക് ഒടുവിൽ ഏഷ്യൻ മാർക്കറ്റിൽ ബാരലിന് 116 ഡോളറില വ്യാപാരം അവസാനിച്ചു. എണ്ണ വിപണി തുടർച്ചയായ ആറാം വാരമാണ് നേട്ടത്തിൽ നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.