യു.എസ് കേന്ദ്രബാങ്കിന്റെ പലിശനിരക്കിൽ കണ്ണുംനട്ട് വിപണി
text_fieldsകൊച്ചി: പ്രതികൂല വാർത്തകളുടെ വേലിയേറ്റത്തിൽ ഇന്ത്യൻ ഓഹരി വിപണി ഒരിക്കൽ കൂടിആടിയുലഞ്ഞു. സാമ്പത്തിക നില ഭ്രദമാക്കാൻ കേന്ദ്രബാങ്ക് പലിശ നിരക്ക് വീണ്ടും ഉയർത്തിയതോടെനിഷേപങ്ങൾ വിറ്റുമാറാൻ ധനകാര്യസ്ഥാപനങ്ങൾവിപണിയിൽ പരക്കം പാഞ്ഞത് മുൻ നിരഇൻഡക്‌സുകളിൽ ഒന്നര ശതമാനം പ്രതിവാരനഷ്‌ടത്തിന് ഇടയാക്കി. ബോംബെ സെൻസെക്‌സ് 1465 പോയിൻറ്റും നിഫ്‌റ്റി 383 പോയിൻറ്റുംകഴിഞ്ഞവാരം താഴ്‌ന്നു.
തുടർച്ചയായ നാലാം വാരം മികവ് നിലനിർത്താനുള്ള വിപണിയുടെ ശ്രമത്തിന്‌തിരിച്ചടിനേരിട്ടു. നിക്ഷേപകർക്ക് പ്രതീക്ഷപകരുന്ന വിലയിരുത്തലുമായി പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഫിച്ച് രംഗത്ത് എത്തി. ഇന്ത്യയുടെനിലവാരം നെഗറ്റീവിൽ നിന്നും സ്ഥിരതയിലേയ്‌ക്ക് അവർ ഉയർത്തിയത് ഈവാരം തിരിച്ചു വരവിന് അവസരം ഒരുക്കാം. രണ്ട് വർഷത്തിന് ശേഷമാണ് ഫിച്ച്, ഇന്ത്യയുടെ റേറ്റിംഗിൽ മാറ്റം വരുത്തിയത്.
നാണയപെരുപ്പം നിയന്ത്രിക്കുന്നതിൽ ധനമന്ത്രാലയത്തിന് നേരിട്ട വീഴ്‌ച സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കി. ആർ ബി ഐ പിന്നിട്ടവാരം റിപ്പോ നിരക്കിൽ 50 ബേസിസ് പോയിൻറ്റ് ഉയർത്തി പലിശ 4.90 ശതമാനമാക്കി. കഴിഞ്ഞമാസവും കേന്ദ്ര ബാങ്ക് പലിശ നിരക്ക്‌ഉയർത്തി.
അമേരിക്കയിൽ നാണയപ്പെരുപ്പം മെയ് മാസത്തിൽ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരമായ 8.6 ശതമാനത്തിലെത്തിയ സാഹചര്യത്തിൽ യു എസ് ഫെഡ് റിസർവ്‌അടുത്ത യോഗത്തിൽ പലിശ നിരക്ക് വീണ്ടുംവർദ്ധിപ്പിക്കാനുള്ള സാധ്യതകളിലേയ്‌ക്കാണ് സ്ഥിഗതികൾ വിരൽ ചുണ്ടുന്നത്. ബുധനാഴ്‌ച്ച ഇത് സംബന്‌ധിച്ച് ഫെഡ് റിസർവ് പുതിയ പ്രഖ്യാപനം നടത്തും.
വിദേശ ഓപ്പറേറ്റർമാർ ഇന്ത്യയിലെ നിക്ഷേപം തിരിച്ചു പിടിക്കാൻ ഓരോ ആഴ്‌ച്ചയിലും നടത്തുന്ന മത്സരങ്ങൾക്കിടയിൽ ജൂൺ മുന്നിന് അവസാനിച്ച വാരത്തിൽ വിദേശനാണ്യ കരുതൽ ശേഖരം 306 മില്യൺ ഡോളർ കുറഞ്ഞ് 601.057 ബില്യൺഡോളറായി. തുടർച്ചയായി രണ്ടാഴ്ച വിദേശനാണ്യ ശേഖരം ഉയർന്ന ശേഷമാണ് വീണ്ടും തളർന്നത്.ഫോറെക്‌സ് മാർക്കറ്റിൽ യു എസ് ഡോളറിന്‌മുന്നിൽ രൂപയുടെ മൂല്യം 77.60 ൽ നിന്നും 77.87ലേയ്‌ക്ക് ദുർബലമായി.
വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം 12,663 കോടി രൂപയുടെ വിൽപ്പന നടത്തി. അതേ സമയം ആഭ്യന്തര മ്യൂച്വൽഫണ്ടുകൾ 9611 കോടി രൂപയുടെ ഓഹരികൾ വാരി കൂട്ടിയിട്ടും ഓഹരി സൂചികയിലെ തകർച്ചയെതടയാനായില്ല.മുൻ നിര ഓഹരികളായ മാരുതി, എം ആൻറ്‌എം, ഡോ: റെഡീസ്, എൻ റ്റി പി സി എന്നിവയ്‌ക്ക് മാത്രമേ മികവ്‌നിലനിർത്താനായുള്ളു. എസ്.ബി.ഐ, എച്ച്. ഡിഎഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ഐ സി.ഐ.സി.ഐ ബാങ്ക്, ആർ.ഐ.എൽ, ടി.സി.എസ് ഇൻഫോസീസ്, വിപ്രോ, എച്ച് സി എൽ, സൺ ഫാർമ്മ, ടാറ്റാ സ്‌റ്റീൽ തുടങ്ങിയ ഓഹരികൾക്ക് തിരിച്ചടിനേരിട്ടു.
സെൻസെക്‌സ് മുൻവാരത്തിലെ 55,769 ൽ നിന്ന് ഓപ്പണിങ് വേളയിൽ 55,830 റേഞ്ചിലേയ്‌ക്ക് ചുവടുവെച്ചെങ്കിലും ഉയർന്ന നിലവാരത്തിൽ പിടിച്ചു നിൽക്കാൻ വിപണി ക്ലേശിച്ചതോടെ മുൻ നിര ഓഹരികൾ വിദേശ ഇടപാടുകാർ വിറ്റുമാറി.ഏതാണ്ട് എല്ലാ ദിവസങ്ങളിലും വിദേശ ധനകാര്യസ്ഥാപനങ്ങൾ വിൽപ്പനയിൽ ശ്രദ്ധഊന്നിയതിനാൽ മുന്നേറാനുളള സാഹചര്യംവിപണിക്ക് ലഭ്യമായില്ല.
ഇതിനിടയിൽ റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയതോടെ സെൻസെക്‌സിന് മുൻവാരം സൂചിപ്പിച്ച 54,331 പോയിന്റിലെ തകർത്ത് 54,200 റേഞ്ചിലേയ്‌ക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം 54,303പോയിൻറ്റിലാണ്. ഈ വാരം 53,728 ലെ സപ്പോർട്ട് നിലനിർത്തി 55,355 ലേയ്‌ക്ക് തിരിച്ചു വരവിന് വിപണി ശ്രമം നടത്താം, ആ നീക്കം വിജയിക്കാതെ വന്നാൽ 53,150 റേഞ്ചിലേയ്‌ക്ക് സാങ്കേതിക പരീക്ഷണങ്ങൾക്ക് ഇടയുണ്ട്.
നിഫ്‌റ്റി വാരത്തിൻറ്റ തുടക്കത്തിൽ 16,600 ലേയ്‌ക്ക് ഉയർന്നങ്കിലും ബാധ്യതകൾ പണമാക്കാൻ വിദേശ ഓപ്പറേറ്റർമാർ നടത്തിയ നീക്കങ്ങളെ തുടർന്ന് സൂചിക 16,170 ലേയ്‌ക്ക് തളർന്ന ശേഷം വ്യാപാരാന്ത്യം 16,201 പോയിൻറ്റിലാണ്.സാങ്കേതികമായി വീക്ഷിച്ചാൽ 16,200 ലെ നിർണ്ണായക സപ്പോർട്ട് ക്ലോസിങിൽനിലനിർത്താനായത് മുന്നേറ്റത്തിന് വഴി തെളിക്കാം.
ആഗോള തലത്തിൽ നാണയപ്പെരുപ്പം ഉയരുന്നതിനിടയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും വർദ്ധിച്ചു. മാർച്ചിൽ രേഖപ്പെടുത്തിയ 120 ഡോളറിലെ പ്രതിരോധം തകർത്ത് എണ്ണ വില 122 ഡോളറിലെത്തി. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ജനുവരിയിലെ 129 ഡോളറിലേയ്‌ക്ക് ഉയരാൻ ശ്രമം നടക്കാം. ഇതിനിടയിൽ ചൈനയുടെ പലഭാഗങ്ങൾ വീണ്ടും ലോക്ക് ഡൗണിലായതിനാൽ അവർ എണ്ണ സംഭരണത്തിൽ നിന്നും അൽപ്പം പിൻവലിഞ്ഞത് ഉൽപാദന രാജ്യങ്ങളിൽ സ്‌റ്റോക്ക് നില ഉയർത്താൻ ഇടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.