ഓഹരി വിപണിയിൽ ഉണർവ് തുടരുന്നു
text_fieldsആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ മുൻ നിര ഓഹരികൾ സ്വന്തമാക്കാൻ കൈയും മെയ്യും മറന്ന് മത്സരിച്ച് പണം വാരി ഏറിഞ്ഞ് അഞ്ച് ആഴ്‌ച്ചകളിലെ തുടർച്ചയായ തകർച്ചയിൽ നിന്നും വിപണിയെ ഉയർത്തി.
അദാനി ഗ്രൂപ്പിന് നേരെ ഉയർന്ന പ്രതികൂല വാർത്തകൾ വിപണിയെ ഒരവസരത്തിൽ ആശങ്കയിലാക്കി. ആഭ്യന്തര മ്യൂച്വൽഫണ്ടുകൾ രണ്ട് ദിവസത്തിനിടയിൽ 4400 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. ഇതിന്റെ പ്രതിഫലനമെന്നോണം ബോംബെ സെൻസെക്‌സിന് 500 പോയിന്റും നിഫ്‌റ്റി സൂചിക 169 പോയിന്റും നേട്ടത്തിലേയ്‌ക്ക് തിരിഞ്ഞു.
സെൻസെക്‌സ് അഞ്ചാഴ്‌ച്ചകളിൽ 2000 പോയിന്റും നിഫ്‌റ്റി 750 പോയിൻറ് ഇടിഞ്ഞതുംഹെവിവെയിറ്റ് ഓഹരി വിലകൾ പലതും ആകർഷകമാക്കി. വിപണി കൂടുതൽ തകർച്ചയിലേയ്‌ക്ക് നീങ്ങുമെന്ന ഭീതി ഈഅവസരത്തിൽ പ്രദേശിക നിക്ഷേപകരിൽ സമ്മർദ്ദത്തിലാക്കിയതിനാൽ പുതിയ വാങ്ങലുകളിൽനിന്നും പലരും വിട്ടു നിന്നു.
വിദേശ ഓപ്പറേറ്റർമാർ വൻ വിൽപ്പനകൾക്ക് താൽപര്യം കാണിച്ചതുമില്ല. അതേ സമയംപിന്നിട്ടവാരം അവർ 488 കോടി രൂപയുടെ ഓഹരികൾ ശേഖരിക്കാനും തയ്യാറായി. വിപണി അഞ്ച് ആഴ്‌ച്ച നീണ്ട സാങ്കേതിക തിരുത്തൽ പുർത്തിയായ സാഹചര്യത്തിൽ വിട്ടു നിൽക്കുന്ന ഓപ്പറേറ്റർമാർ രംഗത്ത് തിരിച്ചെത്താനുള്ള
സാധ്യതകൾ മുന്നേറ്റത്തിന് വേഗത പകരാം. മുൻ നിര ഓഹരിയായ ടാറ്റാ സ്‌റ്റീൽ, ജെ.എസ്.ഡബ്ലയു സ്‌റ്റീൽ, വിപ്രോ, ടെക് മഹീന്ദ്ര, ഇൻഫോസീസ്, വിപ്രാ, എച്ച് സി എൽ ടെക്, ഇൻഡസ് ബാങ്ക്, ടാറ്റാ മോട്ടേഴ്‌സ്, മാരുതി, എംആൻറ് എം, എച്ച്.ഡി എഫ്.സി ബാങ്ക്, സൺ ഫാർമ്മ, എൽ ആൻറ് ടി തുടങ്ങിയവയിൽ വാങ്ങൽ താൽപര്യം ശക്തമായി.
നിഫ്‌റ്റി സൂചിക മുൻ വാരത്തിലെ 19,265 ൽനിന്നും 19,223 ലേയ്‌ക്ക് താഴ്‌ന്ന ശേഷമുള്ള തിരിച്ചുവരവ് വിപണി ഉത്സവമാക്കി 19,458 വരെ മുന്നേറിയ ശേഷം മാർക്കറ്റ് ക്ലോസിങിൽ 19,435പോയിൻറ്റിലാണ്. ഈവാരം 19,521 – 19,607 ൽപ്രതിരോധം നിലനിൽക്കുന്നു. വിപണിയുടെ താങ്ങ്19,290 – 19,140 പോയിൻറ്റിലാണ്. ഇതിനിടയിൽ നിഫ്‌റ്റി ഫ്യൂച്ചർ ആൻറ് ഓപ്ഷനിൽ സെപ്റ്റംബർഫ്യൂച്ചർ 0.8 ശതമാനം ഉയർന്ന് 19,512 പോയിന്റിലാണ്.
ഓപ്പൺ ഇന്ററസ്റ്റ് വാരാന്ത്യം തൊട്ട് മുൻവാരത്തെ അപേക്ഷിച്ച് 33 ലക്ഷം കരാറുകൾ കുറഞ്ഞ് 103.5 ലക്ഷമായി.ബോംബെ സൂചിക കഴിഞ്ഞവാരത്തിലെ 64,886 പോയിന്റിൽ നിന്നും 65,474 വരെ കയറിയ ശേഷംവാരാന്ത്യം 65,387 പോയിൻറ്റിലാണ്. സെൻസെക്‌സ് ഈവാരം 64,915 ലെ താങ്ങ് നിലനിർത്തിയാൽ65,665- 65,944 നെ ലക്ഷ്യമാക്കി നീങ്ങാം.
മുൻ നിരയിലെ പത്ത് കമ്പനികളിൽ വിപണി മൂല്യത്തിൽ ഏഴിനും തളർച്ച. ഇവയുടെ വിപണി മൂല്യത്തിൽ 62,279 കോടി രൂപയുടെ ഇടിവുണ്ടായി. വിദേശ ഫണ്ടുകൾ 2973 കോടി രൂപയുടെ ഓഹരികൾ വിറ്റു മാറിയതിനൊപ്പം 488 കോടിയുടെ നിക്ഷേപം നടത്തി. ഫോറെക്‌സ് മാർക്കറ്റിൽ രൂപ വീണ്ടും ദുർബലമായി. ഡോളറിന് മുന്നിൽ 83.65 ൽ നിന്നും 82.80 ലേയ്‌ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം
82.71 ലാണ്.അന്താരാഷ്‌ട്ര മാർക്കറ്റിൽ സ്വർണ വില ട്രോയ് ഔൺസിന് 1914 ഡോളറിൽ നിന്നും 1948 വരെ ഉയർന്നു. മാർക്കറ്റ് ക്ലോസിങിൽ സ്വർണം 1939 ഡോളറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.