കോവിഡ് രണ്ടാം തരംഗത്തിലും പ്രതീക്ഷ കൈവിടാതെ ഓഹരി വിപണി
text_fieldsകൊച്ചി: അമേരിക്കയിലെയും ചൈനയിലെയും കോർപ്പറേറ്റ് ഭീമൻമാർ പുറത്തുവിട്ടു തിളക്കമാർന്ന ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾ യുറോ‐ഏഷ്യൻ മാർക്കറ്റുകൾക്ക് ആവേശം പകർന്നു. വിദേശത്ത് നിന്നുള്ള അനുകൂല വാർത്ത ചവിട്ട് പടിയാക്കി മാറ്റി ഇന്ത്യൻ മാർക്കറ്റ് തുടർച്ചയായ രണ്ടാം വാരത്തിലും നേട്ടം നിലനിർത്തി.സെൻസെക്‌സ് 424 പോയിൻറ്റും നിഫ്‌റ്റി 192 പോയിൻറ്റും കഴിഞ്ഞവാരം ഉയർന്നു.
ഒരു വശത്ത് കോവിഡ് രോഗികളുടെഎണ്ണത്തിനൊപ്പം മരണ നിരക്കും ഉയരുന്നത് നിക്ഷേപകരെ വൻ ബാധ്യതകളിൽ നിന്നും പിൻതിരിക്കുന്നുണ്ടങ്കിലും ഫണ്ടുകൾ വാങ്ങലുകാരായി രംഗത്ത് തുടരുകയാണ്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായത്‌രാജ്യത്തിൻറ്റ സാമ്പത്തിക നില കൂടുതൽ താറുമാറാക്കുമെന്ന് മുൻ നിർത്തി ഒരു വിഭാഗം വിദേശ ഓപ്പറേറ്റർമാർ ബാധ്യതകൾ വെട്ടികുറച്ചു. വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം 6314 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. അതേ സമയം
ആഭ്യന്തര ഫണ്ടുകൾ 3008 കോടി രൂപയുടെ ഓഹരികൾ വാങ്ങി വിപണിക്ക് ശക്തമായ പിൻതുണ അവർ നൽകി. മെറ്റൽ ഇൻഡക്‌സ് പോയവാരം ഏറെ തിളങ്ങി. മുൻ നിര സ്‌റ്റീൽ ഓഹരിയായ ടാറ്റാ സ്‌റ്റീൽ 11 ശതമാനം മുന്നേറി. ബജറ്റ് പ്രഖ്യാപന വേളയെ അപേക്ഷിച്ച് ടാറ്റാ സ്‌റ്റീൽ ഓഹരി വില 97 ശതമാനം ഉയർന്നു. വെള്ളിയാഴ്‌ച്ച 81 രൂപയുടെ നേട്ടവുമായി ഓഹരി വില 1182 രൂപയിലാണ്. ഹിൻഡാൽക്കോ 401, സെയിൽ 144, ജെ.എസ് ഡബ്ലയൂ 756 രൂപയിലുമാണ് വാരാന്ത്യം.
മുൻ നിര ഓഹരികളിൽ വാങ്ങൽ താൽപര്യം തുടരുന്നു. നിക്ഷേപകരുടെ മൊത്തം സ്വത്തിൽ നാല് ലക്ഷം കോടി രൂപയുടെ വർധന കഴിഞ്ഞവാരം രേഖപ്പെടുത്തി. ലോക്ക് ഡൗൺ കൂടുതൽ കർശനമാക്കുന്ന സാഹചര്യത്തിൽ വാഹന വിൽപ്പന ഈ മാസം 70 മുതൽ 80 ശതമാനം വരെ കുറയാൻ ഇടയുണ്ട്. വരും ദിനങ്ങളിൽ ഓട്ടോ വിഭാഗം ഓഹരികളുടെ പ്രകടനത്തെ ഇത് ബാധിക്കാം. നിഫ്‌റ്റി സൂചിക താഴ്‌ന്ന റേഞ്ചിൽ നിന്ന് 400 പോയിൻറ്റ് തിരിച്ചു വരവ് കാഴ്‌ച്ചവെച്ചു.
മുൻവാരത്തിലെ 14,631 പോയിൻറ്റിൽ നിന്ന് ഒരു വേള സൂചിക 14,416 വരെ ഇടിഞ്ഞ ശേമുള്ളതിരിച്ചു വരവിൽ 14,863 പോയിൻറ്റ് വരെ ഉയർന്ന ശേഷം ക്ലോസിങിൽ 14,823 പോയിൻറ്റിലാണ്. നിഫ്‌റ്റിക്ക് അതിെൻറ 50ദിവസങ്ങളിലെ ശരാശരിയായ 14,800 ന് മുകളിൽ ഇടം കണ്ടത്താനായത് പ്രതീക്ഷ പകരുന്നു. ഈവാരംനിഫ്‌റ്റിക്ക് മുന്നിലുള്ള ആദ്യ പ്രതിരോധം 14,985 പോയിൻറ്റിലാണ്, ഇത് മറികടക്കാനായാൽ അടുത്തലക്ഷ്യം 15,147 പോയിൻറ്റായി മാറും. അതേ സമയം ആദ്യ തടസത്തിന് മുന്നിൽ വിപണിയുടെ കാലിടറിയാൽ തിരുത്തൽ 14,538 ലേയ്‌ക്കും തുടർന്ന് 14,253 പോയിൻറ്റിലേയ്‌ക്കും നീളാം.
ബോംബെ സെൻസെക്‌സ് മുൻ വാരത്തിലെ 48,782 ൽ നിന്ന് 48,356 ലേയ്‌ക്ക് ഇടിഞ്ഞാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. ഓപ്പണിങ് ദിനത്തിലെ വിൽപ്പന സമ്മർത്തിൽ 48,028 വരെ ഇടിഞ്ഞ സന്ദർഭത്തിൽ ആഭ്യന്തര മ്യൂച്വൽഫണ്ടുകൾ നിക്ഷേപത്തിന് രംഗത്ത് അണിനിരന്നതോടെ സൂചിക പടിപടിയായി ഉയർന്ന് 49,417 വരെ കയറിയെങ്കിലും വാരാന്ത്യം 49,206 ൽ ക്ലോസിങ് നടന്നു. ഈവാരം 48,350 ലെസപ്പോർട്ട് നിലനിർത്താൻ സെൻസെക്‌സിനായാൽ49,739 ലേയ്‌ക്കും തുടർന്ന് 50,272 ലേയ്‌ക്കും വിപണി ചുവടുവെക്കാം.
വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ ഇന്ത്യൻ രൂപ വീണ്ടും മികവ് കാഴ്‌ച്ചവെച്ചു. മുൻവാരം 74.05 ൽ നീങ്ങിയ രൂപ 73.24 വരെ ശക്തിപ്രാപിച്ച ശേഷം 73.30 ലാണ് വാരാന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.