യുദ്ധവും വിദേശ നിക്ഷേപകരുടെ ഇടപെടലും ഉറ്റുനോക്കി വിപണി; അടുത്തയാഴ്ച ഓഹരി വിപണിയിൽ നിർണായകമാവുക ഇക്കാര്യങ്ങൾ
text_fieldsകൊച്ചി: ആഗോള ഓഹരി വിപണികളെ പിടികൂടിയ മാന്ദ്യം ഇന്ത്യൻ മാർക്കറ്റിനെയും പ്രതിസന്‌ധിലാക്കി. രാജ്യാന്തര ഫണ്ടുകൾ തുടർച്ചയായ മൂന്നാം വാരത്തിലും ബാധ്യതകൾ പണമാക്കാൻ മത്സരിച്ചത് മുൻ നിര ഓഹരി വിലകളിൽ വൻ വിള്ളലുളവാക്കി. ബോംബെ സെൻസെക്‌സ് 1974 പോയിൻറ്റും നിഫ്‌റ്റി 618 പോയിൻറ്റും പ്രതിവാര നഷ്‌ടത്തിലാണ്.
അതേ സമയം യുദ്ധ വാർത്തയിൽ വ്യാഴാഴ്‌ച്ച ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾക്ക് അഞ്ച് ശതമാനം തകർച്ചനേരിട്ടു. രണ്ട് വർഷത്തിനിടയിലെ ഏറ്റവും കനത്ത വിൽപ്പന സമ്മർദ്ദത്തിൽ ഇന്ത്യൻ മാർക്കറ്റ് അന്ന് അകപ്പെട്ടതോടെ വൻ സാന്പത്തിക നഷ്‌ടമാണ് നിക്ഷേപകർക്ക് നേരിട്ടത്. വിദേശ ധനകാര്യസ്ഥാപനങ്ങൾ കഴിഞ്ഞവാരത്തിലും എല്ലാ ദിവസങ്ങളിലും വിൽപ്പനയ്‌ക്ക് മുൻ തൂക്കം നൽകി. അവർ അഞ്ച് ദിവസങ്ങളിലായി മൊത്തം 19,844 കോടിരൂപയുടെ ഓഹരികൾ വിറ്റു.
ആഭ്യന്തര ഫണ്ടുകൾ രംഗത്ത് നിറഞ്ഞു നിന്നു.അവർ പോയവാര 21,512 കോടി രൂപയുടെ ഓഹരികൾ വാങ്ങി.യുദ്ധഭീതിയുടെ ആശങ്കയിലാണ് വാരത്തിന്റെ തുടക്കത്തിൽ ഇടപാടുകൾ ആരംഭിച്ചത്. പ്രാദേശികനിക്ഷേപകർ ഈ അവസരത്തിൽ സംയമനം പാലിച്ച് രംഗത്ത് നിന്ന് ഒരു ചുവട് പിൻവലിഞ്ഞതിനാൽ കാര്യമായ പരിക്കുകൾസംഭവിക്കാതെ സുരക്ഷിത മേഖലകളിൽ ഇടംപിടിക്കാനായി.
അതേ സമയം ഊഹക്കച്ചവടക്കാർഅവസരം നേട്ടമാക്കി പുതിയ ഷോട്ട് പൊസിഷനുകൾക്കും ഉത്സാഹിച്ച അവർ വാരാന്ത്യം കവറിങ് മത്സരിച്ചു. ഡെറിവേറ്റീവ് മാർക്കറ്റിൽ ഫെബ്രുവരി സീരീസ് സെറ്റിൽമെൻറ്റ് വേളയിലെ വൻ ചാഞ്ചാട്ടം മുന്നിൽ കണ്ട് അവർ നടത്തിയ നീക്കം നേട്ടത്തിന് അവസരം ഒരുക്കി. വ്യാഴാഴ്‌ച്ച ഒറ്റ ദിവസം മാത്രംനിഫ്‌റ്റി ആയിരം പോയിൻറ്റിന് അടുത്ത് ഇടിഞ്ഞു. നിഫ്‌റ്റി മുൻവാരത്തിലെ 17,276 പോയിൻറ്റിൽ നിന്നും തകർന്ന് അടിഞ്ഞ് ഒരു വേള 16,200റേഞ്ചിലേയ്‌ക്ക് നീങ്ങിയ ശേഷം വാരാന്ത്യം 16,658 പോയിൻറ്റിലാണ്. ഫ്യൂചർ ആൻഡ് ഓപ്‌ഷൻസ് സെൻറ്റിൽമെൻറ്റ് അടുത്തതിനാൽ ചാഞ്ചാട്ട സാധ്യത ഇരട്ടിക്കുമെന്ന് മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയിരുന്നു.
വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ മാർച്ച് ആദ്യ വാരം നിഫ്‌റ്റിക്ക് 17,240 ൽ ശക്തമായ പ്രതിരോധം നേരിടാം. അതുകൊണ്ട് തന്നെ തിരിച്ചു വരവിന് ശ്രമം നടത്തിയാൽ ഉയർന്ന റേഞ്ചിൽ വീണ്ടും വിൽപ്പന സമ്മർദ്ദം ഉടലെടുക്കാം, നിഫ്‌റ്റിയുടെ താങ്ങ് 16,146 ലാണ്. സെൻസെക്‌സ് 57,833 ൽ നിന്നും ഓപ്പണിങ് വേളയിൽ 58,000 ലേയ്‌ക്ക് ഉയർന്നതിനിടയിലാണ് വിദേശ ഓപ്പറേറ്റർമാർ മുൻ നിര ഓഹരികൾ വിൽപ്പനയ്‌ക്ക് രംഗത്ത് ഇറങ്ങിയത്. ഇതിനിടയിൽ വിദേശ വിപണികളിൽ നിന്നുള്ളപ്രതികൂല വാർത്തകൾ വിൽപ്പന സമ്മർദ്ദത്തിന്‌ആക്കം വർദ്ധിച്ചതിനിടയിൽ സൂചിക 54,439ലേയ്‌ക്ക് ഇടിഞ്ഞു, വ്യാപാരാന്ത്യം സെൻസെക്‌സ് 55,858 പോയിൻറ്റിലാണ്.
ബി.എസ്.ഇ ടെലികോം, ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോ, എഫ് എം സി ജി, ടെക്നോളജി,റിയൽറ്റി സൂചികൾ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ ഇടിഞ്ഞു. ബി എസ് ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികളും ഈ അവസരത്തിൽ ആടി ഉലഞ്ഞു. നിഫ്‌റ്റിയിൽ മുൻ നിരയിലെ 50 ഓഹരികളിൽ 46 ഓഹരികൾക്കും തിരിച്ചടിനേരിട്ടു. എസ് ബി ഐ, എച്ച്.യു.എൽ, ആർ.ഐ.എൽ, എൽ ആൻറ് റ്റി, എം ആൻറ് എം തുടങ്ങിയവയ്‌ക്ക് അഞ്ച് ശതമാനത്തിൽ അധികം വില തകർച്ച നേരിട്ടു. ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഡസ് ബാങ്ക്, സൺ ഫാർമ്മ, ഡോ:റെഡീസ്, ഇൻഫോസീസ്, വിപ്രോ, മാരുതി, എയർ ടെൽ തുടങ്ങിയ കനത്ത വിൽപ്പന സമ്മർദ്ദത്തെ അഭിമുഖീകരിച്ചു.
ഫോറെക്‌സ് മാർക്കറ്റിൽ യു എസ് ഡോളറിന് മുന്നിൽ രൂപയ്‌ക്ക് ശക്തമായ തിരിച്ചടിനേരിട്ടു. രൂപയുടെ മൂല്യം 74.66 ൽ നിന്നും 75.83 ലേയ്‌ക്ക് ദുർബലമായ ശേഷം വാരാന്ത്യം 75.05 ലാണ്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീപ്പയ്‌ക്ക് 100 ഡോളർ കടന്ന് 105 വരെ കയറിയ ശേഷം വാരാവസാനം 98 ഡോളറിലാണ്. എണ്ണ വിപണി ചൂട് പിടിക്കുന്നത്‌കണക്കിലെടുത്താൽ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിയാം. പ്രത്യേകിച്ച് വിദേശനിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് തുടർച്ചയായി പിൻവലിയുന്ന സാഹചര്യത്തിൽ.യുദ്ധ വാർത്തയിൽ ആഗോള സ്വർണ വിലയിലും വൻ കുതിപ്പ് ദൃശ്യമായി. ട്രോയ് ഔൺസിന് 1894 ഡോളറിൽ നിന്നും 1975 ഡോളർ വരെ മുന്നേറിയ ശേഷം വാരാന്ത്യം നിരക്ക് 1888 ലേയ്‌ക്ക് താഴ്‌ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.