വിപണി കുതിക്കുന്നു; ആഭ്യന്തര നിക്ഷേപകർക്ക് ആശങ്കയായി ഇന്ധനവില വർധന
text_fieldsകൊച്ചി: ചരിത്രനേട്ടങ്ങൾ വാരികൂട്ടി ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ പ്രയാണം തുടരുന്നു. കാളകൂട്ടം സൃഷ്‌ടിച്ച പത്‌മവ്യൂഹത്തിൽ അകപ്പെട്ട കരടികൾ രക്ഷകനെ തേടുകയാണ്. തുടർച്ചയായ അഞ്ചാം വാരത്തിലും തളർച്ച അറിയാതെ കുതിച്ച ബോംബെ സെൻസെക്‌സ് പിന്നിട്ട നാല് പ്രവർത്തി ദിനങ്ങളിൽ സ്വന്തമാക്കിയത് 930 പോയിൻറ്റാണ്. നിക്ഷേപകരുടെ പ്രതീക്ഷകൾക്ക് തിളക്കം പകർന്ന് നിഫ്‌റ്റി സൂചിക മുന്നേറിയത് 290 പോയിൻറ്റും.
ബ്ലൂചിപ്പ് ഓഹരികളിൽ നിക്ഷേപം ഉയർത്താൻ വിദേശ ധനകാര്യസ്ഥാപനങ്ങൾ കാഴ്‌ച്ചവെക്കുന്ന ഉത്സാഹം പ്രദേശിക നിക്ഷേപകരെ അമ്പരപ്പിച്ചു. അതേ സമയം ആറ് മാസമായി വിൽപ്പനകാരെൻറ മേലങ്കി അണിഞ്ഞ ആഭ്യന്തര ഫണ്ടുകൾ ഡിസംബർ ആദ്യദിനങ്ങളിലും പുതിയ വാങ്ങലുകൾക്ക് താൽപര്യം കാണിച്ചിട്ടില്ല.
റിസർവ് ബാങ്ക് പലിശ നിരക്കുകൾ സ്‌റ്റെഡിയായി നിലനിർത്തിയത് ഓഹരി വിപണിയുടെ അടിഒഴുക്ക് കൂടുതൽ ശക്തമാക്കി. അതേ സമയം വളർച്ച ഉയരുമെന്ന പ്രവചനങ്ങൾക്ക് ഒപ്പം നാണയപരുപ്പവുംഉയരുമെന്ന നിലപാടിലാണ് ആർ ബി ഐ. തുടർച്ചയായ മൂന്നാം തവണയാണ് വായ്‌പ്പാ അവലോനത്തിൽ പ്രധാന വായ്പാ നിരക്ക് 4 ശതമാനത്തിൽ നിലനിർത്തുന്നത്. ഈ വർഷം ഇതിനകം പലിശ നിരക്കിൽ 115 ബേസീസ് പോയിൻറ്റ് ആർ.ബി.ഐ കുറച്ചിട്ടുണ്ട്. കോവിഡ് വാക്സിനുകളുടെ പുരോഗതിഇന്ത്യയുടെ പ്രതീക്ഷകൾക്ക് തിളക്കം പകരുന്നു.
എന്നാൽ നടപ്പു സാമ്പത്തിക വർഷം ജി.ഡി.പി പ്രതീക്ഷിച്ച 9.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമാക്കുമെന്ന അവസ്ഥയാണ്.ബോംബെ സെൻസെക്‌സ് 44,149 ൽ നിന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങിലുടെ 44,435 ലേയ്‌ക്ക് കുതിച്ചാണ് പിന്നിട്ടവാരം ഇടപാടുകൾ ആരംഭിച്ചത്. നാല് പ്രവർത്തി ദിനങ്ങളിൽ മൂന്നിലും സെൻസെക്‌സ് റെക്കോർഡ് പുതുക്കിയത് വിദേശ ഫണ്ടുകളുടെ ശക്തമായ പിന്തുണയിലാണ്. വെള്ളിയാഴ്‌ച്ച ആർ.ബി.ഐ യോഗം തീരുമാനം പുറത്ത് വന്നതോടെ ചരിത്രത്തിൽ ആദ്യമായി 45,000 പോയിൻറ്റ് മറികടന്ന് സൂചിക 45,148 പോയിൻറ്റ് വരെ എത്തിയ ശേഷം ക്ലോസിങിൽ 45,079 ലാണ്. ഈവാരം 44,400 പോയിൻറ്റിലെ സപ്പോർട്ട്‌നിലനിർത്തി 45,445 ലേയ്‌ക്ക് ഉയരാനുള്ള ശ്രമം വിജയിച്ചാൽ വാരത്തിൻറ്റ രണ്ടാം പകുതിയിൽസൂചിക 45,811 ലെ ലക്ഷ്യമാക്കി നീങ്ങും.
ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി പോയവാരം രണ്ട് ശതമാനം കയറി. വാരത്തിൻറ്റ തുടക്കം മുതൽ മികവ് കാണിച്ച നിഫ്‌റ്റി ഇടപാടുകൾ നടന്ന നാല് ദിവസവും റെക്കോർഡ് പുതുക്കിയ അപുർവ്വ നേട്ടം സ്വന്തമാക്കി. സൂചിക 13,280 വരെ ഉയർന്ന ശേഷം വാരാന്ത്യം 13,258 പോയിൻറ്റിലാണ്. 13,053 ലെ ആദ്യ സപ്പോർട്ട് നിലനിൽക്കുവോളം റെക്കോർഡ് പുതുക്കാനുള്ള പ്രവണത പ്രതീക്ഷിക്കാം. ഈവാരം 13,371 ലെ പ്രതിരോധം തകർത്താൽ 13,500ലേയ്‌ക്ക് ചുവടുവെക്കാനാവശ്യമായ ഊർജം തുടർന്നുള്ള ദിവസങ്ങളിൽ കണ്ടത്താനാവും.
ഗെയിൽ ഇന്ത്യ 119, ഒ.എൻ.ജി.സി 89, ഹിൻഡാൽകോ ഇൻഡസ്ട്രീസ് 252, സൺ ഫാർമ 568, മാരുതി സുസുക്കി 7801, അദാനി പോർട്ട് സെസ് 453, ഏഷ്യൻ പെയിൻറ്റ് 2438, ടാറ്റ സ്റ്റീൽ 622, ഇന്ത്യൻ ഓയിൽ 90, ഭാരതി എയർടെൽ 493, ഇൻഡസ്ഇൻഡ് ബാങ്ക് 913, ഐ.സി.ഐ.സി.ഐ ബാങ്ക് 502, കോൾ ഇന്ത്യ 133, ടെക് മഹീന്ദ്ര 922, ബജാജ് ഓട്ടോ 3325, എച്ച്.സി.എൽ ടെക്നോളജീസ് 858, എം ആൻറ് എം 750, ഇൻഫോസിസ് 1134, വിപ്രോ 360, ഐ.ടി.സി 198, ടിസിഎസ് 2726,റിലയൻസ് ഇൻഡസ്ട്രീസ് 1946 രൂപയിലുമാണ്‌വാരാന്ത്യം.
ആഭ്യന്തര പെട്രോൾ വില രണ്ട് വർഷത്തെ ഉയർന്ന നിരക്കായ 83 രൂപയായും ഡീസൽ 73 ലേയ്‌ക്കും ലിറ്ററിന് ഉയർന്നത് പ്രദേശിക നിക്ഷേപകരെ ആൽപ്പം ആശങ്കയിലാക്കി. 16 ദിവസത്തിനിടയിൽ 13 തവണയാണ് പെട്രോളിയുംഉൽപ്പന്നങ്ങളുടെ വില ഉയർത്തിയത്. അതേ സമയം ജനുവരി മുതൽ ക്രൂഡ് ഉൽപാദനം ഉയർത്താനുള്ള നീക്കത്തിലാണ് ചില രാജ്യങ്ങൾ. രാജ്യാന്തരവിപണിയിൽ എണ്ണ വില ബാരലിന് 46 ഡോളറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.