അദാനിക്ക് വീണ്ടും തിരിച്ചടി; ഓഹരികൾ കൂപ്പുകുത്തി, ബോണ്ടുകൾ സ്വീകരിക്കുന്നത് നിർത്തി ക്രെഡിറ്റ് സ്വീസ്
text_fieldsമുംബൈ: ബജറ്റ് ദിനത്തിലും ഗൗതം അദാനിക്ക് ഓഹരി വിപണിയിൽ തിരിച്ചടി. ഫോളോ ഓൺ പബ്ലിക് ഓഫറിന് പിന്നാലെയുള്ള വ്യാപാരദിനത്തിലും അദാനിക്ക് പിടിച്ചുനിൽക്കാനായില്ല. അദാനി എന്റർപ്രൈസ് 30 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. ക്രെഡിറ്റ് സ്വീസ് അദാനി കമ്പനികളുടെ ബോണ്ടുകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചു.
അദാനി പോർട്സ് 19.18 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 10 ശതമാനവും അദാനി എനർജി 5.60 ശതമാനവും അംബുജ സിമന്റ് 16.72 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അദാനി പോർട്സ് ആൻഡ് സ്‍പെഷ്യൽ ഇക്കണോമിക് സോൺ, അദാനി ഗ്രീൻ എനർജി, അദാനി ഇലക്ട്രിസിറ്റി എന്നിവ നൽകുന്ന ബോണ്ടുകളുടെ മൂല്യവും ക്രെഡിറ്റ് സ്വീസ് കുറച്ചു.
അമേരിക്കൻ സ്ഥാപനമായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടതോടെയാണ് അദാനി കമ്പനികൾക്ക് ഓഹരി വിപണിയിൽ വലിയ തിരിച്ചടി നേരിട്ടത്. ഇതോടെ ഓഹരി വില വൻതോതിൽ കൂപ്പുകുത്തുകയായിരുന്നു. നേരത്തെ ഫോബ്സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ അദാനി പത്താം സ്ഥാനത്തേക്ക് വീണിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.