Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവേനൽ കനവുമായി വിപണി

വേനൽ കനവുമായി വിപണി

text_fields
bookmark_border
വേനൽ കനവുമായി വിപണി
cancel

കടുത്ത ചൂടാണ്. കാക്കക്ക് ഇരിക്കാൻപോലും തണലില്ല നഗരത്തിൽ. ഒന്ന് പുറത്തിറങ്ങിയാൽ വെള്ളം കുടിച്ചുതന്നെ പോക്കറ്റ് കാലിയാകും. വേനലിൽ വിരുന്നെത്തുന്ന വിഷുവും ഇൗസ്റ്ററുമെല്ലാം വന്നുപോവുകയും ചെയ്തു. ഇനി ഒാണംവരെ കച്ചവടം പിടിക്കണമെങ്കിൽ വിപണി നന്നായി വിയർക്കണം. ചൂടുകാരണം  വീട്ടിലിരിക്കുന്ന കുടുംബങ്ങളെ വിപണിയിലേക്ക് ആകർഷിക്കണം. അതിനായി, പൊള്ളുന്ന ചൂടിനെ വെല്ലുന്ന വാഗ്ദാനങ്ങൾ വേണം. വിലക്കുറവ് മാത്രം കൊണ്ട് ഉപഭോക്താവിനെ ആകർഷിക്കാൻ കഴിയില്ല. ഒാരോ വസ്തുവും വാങ്ങുന്നതിനുള്ള ന്യായങ്ങൾ പറഞ്ഞുകൊടുക്കുകയും വേണം. കടുത്ത വേനലിലും വ്യാപാരം പൊലിപ്പിച്ചെടുക്കാനുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് വിപണി. വിപണിയിലെ വിവിധ വിഭാഗങ്ങളുടെ വേനൽ കിനാവുകൾ:

എ.സിയും ഫാനുമായി ഗൃഹോപകരണ വിപണി
പതിവുപോലെ ഗൃഹോപകരണ വിപണിയാണ് വേനൽ കച്ചവടത്തിന് കരുക്കങ്ങൾ നീക്കുന്നതിൽ മുന്നിൽ. കേരളത്തിൽ വേനൽ എത്തുന്നതിന് മുമ്പുതന്നെ വിവിധ ഗൃഹോപകരണ നിർമാതാക്കൾ രംഗത്തെത്തിയിരുന്നു. ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള ഫാൻ, എയർ കണ്ടീഷണർ നിർമാതാക്കളാണ് സജീവമായി രംഗത്തിറങ്ങിയത്. ഫ്രിഡ്ജ്, എയർ കൂളർ വിപണി സജീവമാണ്. ഒാരോ വർഷവും പുതുമകൾ അവതരിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ പിടിച്ചുനിൽക്കാൻ പാടാണെന്നാണ് നിർമാതാക്കൾ പറയുന്നത്.

നിറത്തിലും ഡിസൈനിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഫാൻ വിപണിയിൽ, ഇത്തവണ പൊടിപിടിക്കാത്ത ഫാൻ എന്ന വാഗ്ദാനവുമായാണ് നിർമാതാക്കൾ രംഗത്തിറങ്ങിയത്. വിശാലമായ മുറിയുടെ മുക്കിലും മൂലയിലും കാറ്റ് കിട്ടുന്ന ഫാൻ, മണിക്കൂറുകളോളം കറങ്ങിയാലും ചൂടുപിടിക്കാത്ത ഫാൻ എന്നിങ്ങനെ വാഗ്ദാനങ്ങൾ ഏറെയാണ്. പൊടിപിടിക്കാത്ത ഫാനിന് നാലായിരത്തിന് മുകളിലാണ് വില. ഇേതാടൊപ്പം വെള്ളം ഉപയോഗിക്കാത്ത എയർ കൂളർ, ടവർ ഫാൻ തുടങ്ങിയവക്കും ആവശ്യക്കാർ ഏറെയാണ്. ഫാൻ വിൽപനയിൽ ഇൗ വേനലിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിെൻറ വർധനവാണ് പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ വൈദ്യുതിയിൽ കൂടുതൽ തണുപ്പ് എന്ന വാഗ്ദാനവുമായാണ് എയർ കണ്ടീഷണർ വിപണി രംഗത്തുള്ളത്. കഴിഞ്ഞ വേനൽകാലത്ത് ഇറങ്ങിയ ഇൻവെർട്ടർ എയർ കണ്ടീഷണറും നല്ലതോതിൽ വിറ്റഴിയുന്നുണ്ട്. എ.സി വിപണിയിൽ 25 ശതമാനംവരെ വിൽപന വർധനയാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം, പലിശരഹിത തവണ വ്യവസ്ഥയും മറ്റും പ്രഖ്യാപിച്ച് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നുമുണ്ട്.
നോട്ട് അസാധുവാക്കലിനെ തുടർന്ന് ഗൃഹോപകരണ വിപണിയിൽ 40 ശതമാനം വരെ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ വിൽപന തിരിച്ചുകയറിത്തുടങ്ങിയതായും ഡീലർമാർ പറയുന്നു.

വിവാഹ സീസണിലും അക്ഷയതൃതീയയിലും പ്രതീക്ഷയർപ്പിച്ച് സ്വർണ വിപണി
അവധിക്കാലം വിവാഹക്കാലം കൂടിയാണ്. ഇൗസ്റ്റർ, വിഷു തുടങ്ങിയ ആഘോഷങ്ങൾ കഴിഞ്ഞാലുടൻ വിവാഹങ്ങളുടെ തിരക്കാകും. വിവാഹ സീസണിൽ പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് ആഭരണ വിപണി. വേനലവധി സ്വർണ വിപണിയിൽ ഭേദപ്പെട്ട വ്യാപാരം നടക്കുന്ന സമയം കൂടിയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണവില ഉയർന്നുതന്നെ നിൽക്കുകയാണ്. ഇതൊന്നും വ്യാപാരത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് ജ്വല്ലറികൾ. നോട്ട് അസാധുവാക്കലിനെ തുടർന്ന് ഇടക്കാലത്ത് വിൽപനയിൽ ഇടിവുവന്നിരുന്നു. ഇതോടൊപ്പം, സ്വർണാഭരണ വിലയായി നേരിട്ട് പണം കൈമാറുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും പ്രതിസന്ധി സൃഷ്ടിച്ചു.

എന്നാൽ, ഉടൻ തന്നെ പ്രതിസന്ധി മറികടക്കുന്നതിനുള്ള വഴി തേടുകയായിരുന്നു. ചെക്ക് സ്വീകരിച്ചും മറ്റുമായിരുന്നു ഇത്. ഇപ്പോൾ സ്വർണ, രത്ന ആഭരണ വിൽപന പൂർവസ്ഥിതി കൈവരിച്ച് വരികയാണ്. വിവാഹ സീസണൊപ്പം, ഏപ്രിൽ അവസാന ദിവസങ്ങളിലായി വരുന്ന അക്ഷയതൃതീയ കച്ചവടത്തിലും ജ്വല്ലറികൾ പ്രതീക്ഷയർപ്പിക്കുന്നു. ഏപ്രിൽ 28, 29 തീയതികളിലെ അക്ഷയ തൃതീയ കച്ചവടത്തിനായി ആഴ്ചകൾക്കുമുേമ്പ അഡ്വാൻസ് ബുക്കിങ് സ്വീകരിച്ച് തുടങ്ങിയിട്ടുമുണ്ട്.

വസ്ത്രവിപണിയുടെ കണ്ണ് യൂനിഫോമിൽ

ഇൗസ്റ്ററും വിഷുവും കഴിഞ്ഞതോടെ വസ്ത്ര വിപണിയുടെ പ്രതീക്ഷ ഇനി യൂനിഫോം കച്ചവടത്തിലാണ്. ഏപ്രിൽ മധ്യത്തോടെ യൂനിഫോം കച്ചവടം സജീവമാകും. അൺ എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ വർഷംവരെ രണ്ടുതരം യൂനിഫോമുകളായിരുന്നു നിലവിലുണ്ടായിരുന്നത്. ബുധൻ ഒഴികെയുള്ള പ്രവൃത്തിദിവസങ്ങളിലേക്കും ബുധനാഴ്ചയിലേക്കും പ്രത്യേകം പ്രത്യേകം യൂനിഫോമായിരുന്നു. എന്നാൽ, അടുത്ത അധ്യയനവർഷം മുതൽ ഇൗ രീതി പിന്തുടരേണ്ടതില്ല എന്നാണ് വിദ്യാഭ്യാസവകുപ്പിെൻറ നിർദേശം. ആഴ്ചയിൽ മുഴുവൻ പ്രവൃത്തിദിനങ്ങളിലും ഒരേതരം യൂനിഫോം മതി. ഇതോടെ, കുട്ടികൾക്കുള്ള കളർ ടീ ഷർട്ടുകളുടെയും മറ്റും വ്യാപാരം കുറയുമെങ്കിലും മൊത്തത്തിൽ തരക്കേടില്ലാത്ത ടേണോവറാണ് പ്രതീക്ഷിക്കുന്നത്.

േവനൽക്യാമ്പിൽ കണ്ണുംനട്ട് സ്പോർട്സ് വിപണി
വേനലായതോടെ ഏറ്റവുമധികം സജീവമായിരിക്കുന്നത് സ്പോർട്സ് വിപണിയാണ്. മുമ്പ് ഇല്ലാത്തവിധത്തിലുള്ള സജീവതയാണ് ഇക്കുറി സ്പോർട്സ് വിപണിയിൽ. നാടെങ്ങും വേനലവധി ക്യാമ്പുകൾ സജീവമാണ്. പാരമ്പര്യമായി കളിച്ചിരിന്നു ഫുട്ബാളും ക്രിക്കറ്റും മാത്രമല്ല, ടേബിൾ ടെന്നീസ് അടക്കമുള്ള കളികളിലേക്കും കുട്ടികളുടെ ശ്രദ്ധതിരിഞ്ഞു. സ്പോർട്സ് സൈക്കിളിനും പ്രിയമേറെയായി. നേരത്തേ, ടോയ് ഷോപ്പുകളിലും മറ്റും ഒരുവിഭാഗം മാത്രമായിരുന്ന സ്പോർട്സ് ഉപകരണങ്ങൾക്ക് ഇപ്പോൾ സൂപ്പർമാർക്കറ്റ് ശൈലിയിൽ പ്രത്യേക ഷോറൂമുകൾതന്നെയുണ്ട്. അവിടെയെല്ലാം നല്ല തിരക്കുമുണ്ട്. വേനലവധിയിലാണ് ഏറ്റവുമധികം വ്യാപാരം നടക്കുന്നതെന്ന് കൊച്ചിയിൽ സ്പോർട്സ് ഗുഡ്സ് ഷോറൂം നടത്തുന്നവർ പറയുന്നു. സ്കൂൾ തുറക്കുകയും മഴ തുടങ്ങുകയും ചെയ്യുന്നതോടെ വ്യാപാരം മന്ദീഭവിക്കും.  

നോട്ട് ക്ഷാമത്തിൽ നിറം മങ്ങി പൊതുവിപണി
ഇതൊക്കെയാണെങ്കിലും ഇൗസ്റ്റർ, വിഷു വ്യാപാരത്തിെൻറ കാര്യത്തിൽ കച്ചവടക്കാർ നിരാശരാണ്. ആഘോഷ ദിവസങ്ങൾക്ക് തൊട്ടുമുമ്പായി കേരളത്തിൽ കടുത്ത നോട്ട് ക്ഷാമം വന്നതാണ് കാരണം. അതോടെ, ഷോപ്പിങ്ങിനിറങ്ങിയവർ വാങ്ങുന്ന സാധനങ്ങളുടെ അളവ് കുറച്ചു. ഇത് വ്യാപാരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തു. മറ്റ് മാസങ്ങളെ അപേക്ഷിച്ച് രണ്ട് ആഘോഷങ്ങൾ ഒന്നിച്ചുവരുന്ന മാസമാണ് ഏപ്രിൽ. എന്നാൽ, ഏപ്രിലിൽതന്നെ നോട്ട് ക്ഷാമവും വന്നത് തിരിച്ചടിയായി. ഇൗ ക്ഷീണം മാറാൻ ആഴ്ചകളെടുക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala marketsummer discount
News Summary - summer discounts in market
Next Story